എന്നാല്‍ പ്രശംസിക്കുന്നവരുടെയും ഉള്ളിലുള്ള ഏക ആവശ്യംം, വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീണ്ടും ഒന്നിക്കണം എന്നതാണ്. അങ്ങനെ ഒന്നിച്ചില്ലെങ്കിലും, തൃഷയ്‌ക്കൊപ്പമുള്ള നിയമവിരുദ്ധമായ ബന്ധം അവസാനിപ്പിക്കണം എന്ന് ആവശ്യമുള്ളവരുമുണ്ട്. വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഭാര്യ സംഗീതയും മക്കളായ ദിവ സാഷയും ജേസണ്‍ സഞ്ജയ് യും പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഒരു പൊതു വേദിയില്‍ ഇക്കാര്യം നടനും സംവിധായകനുമായ സമുദ്രക്കനി യും ആവശ്യപ്പെടുന്നു. പേരെടുത്ത് പറയാതെയാണ് സമുദ്രക്കനി അവര്‍ മൂന്ന് പേരെ കൈവിടരുത് എന്ന് ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍, ആ മൂന്‍ നിരയിലെ സീറ്റില്‍ മൂന്ന് പേര്‍ മിസ്സിങ് ആയിരുന്നു, അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്തെന്നാല്‍ നിങ്ങളെ വീഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് പോലും കൈ കൊടുത്ത് മുന്നോട്ട് വന്ന ആളാണ് നിങ്ങള്‍. അവരുടെ തോളില്‍ കൈയിട്ട്, സഹയാത്രികരെ പോലെ ചേര്‍ത്തു പിടിച്ചു. എല്ലാവരോടും സ്‌നേഹം കാണിച്ച താങ്കള്‍ ആ മൂന്ന് പേരെ കൈവിട്ടു കളയില്ല എന്ന് പ്രതീക്ഷിക്കുന്നു. അതെന്റെ വിശ്വാസമാണ് തലൈവാ
ഒരുപാട് ചെറുപ്പക്കാര്‍ നിങ്ങളെ പിന്‍തുടര്‍ന്ന് വന്നുകൊണ്ടിരിയ്ക്കുകയാണ്. അവരെല്ലാവര്‍ക്കും കുടുംബത്തോടും, കുടുംബ ജീവിതത്തോടും, തന്റെ മക്കളോടും ആത്മബന്ധവും അടുപ്പവും വേണം. അത് നിങ്ങളിലൂടെ ഉണ്ടാക്കി എടുക്കണം- എന്നാണ് സമുദ്രക്കനി പറഞ്ഞത്. സമുദ്രക്കനിയെ പിന്തുണയ്ക്കുന്ന കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എത്രയൊക്കെ ആയാലും അദ്ദേഹം പറഞ്ഞതില്‍ ഒരു സത്യമുണ്ട്, ഈ ഒരു കാര്യത്തില്‍ മാത്രമാണ് ഞങ്ങള്‍ക്കെല്ലാം നിരാശ എന്ന് ആരാധകരും പറയുന്നു.





English (US) ·