Authored by: ഋതു നായർ|Samayam Malayalam•20 Jun 2025, 2:25 pm
ഒരു നാടോടി പെൺകുട്ടി ആയി ജീവിതം തുടങ്ങിയ മൊണാലിസ. കുടുംബം പോറ്റാനായി മാല വില്പനക്ക് വേണ്ടി മേളയിൽ എത്തി. വൈറൽ ആയതോടെ വിൽപ്പന നിർത്തി മടങ്ങേണ്ടി വന്നു, എന്നാൽ ഇന്ന് മോനി ഭോസ്‌ലെയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ് പലരും
കുംഭമേള ഫെയിം മൊണാലിസ (ഫോട്ടോസ്- Samayam Malayalam) ഇന്ന് തിരക്കുകളുടെ ലോകത്താണ് മൊണാലിസ. ഫോട്ടോഷൂട്ടുകൾ, മോഡലിംഗ് ഇതിനിടയിൽ മ്യൂസിക്കൽ വീഡിയോ, സിനിമ, ഉദ്‌ഘാടനങ്ങൾ അങ്ങനെ അങ്ങനെ അവർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തലത്തിൽ monalisa bhosle മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞദിവസമാണ് മൊണാലിസയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയത്.
ഒരിക്കൽ കാമറ കണ്ണുകളെ ഭയന്നിരുന്ന ആ വ്യക്തി അല്ല ആഡംബരകാറിലെ യാത്രക്ക് ഇടയിൽ കണ്ട മൊണാലിസ. ചിത്രത്തിന് നല്ല സ്റ്റൈൽ ആയി താരം പോസ് ചെയ്തു. മാത്രമല്ല ഇപ്പോൾ തനിക്ക് കാമറയോട് ഭയമില്ല പ്രണയമെന്നും പറയുന്നു. തിരക്കിനിടയിൽ എപ്പോഴോ പകർത്തിയ ഒരു ചിത്രമാണ് അവർ തന്നെ പങ്കുവച്ചത് . ആഡംബര കാറിൽ യാത്ര ചെയ്‌തെങ്കിലും അധികം വൈകാതെ അത്തരത്തിൽ ഒരു വണ്ടി വാങ്ങാനും മൊണാലിസക്ക് സാധിക്കും. മാത്രമല്ല മുംബൈയിൽ ഒരു വീടെന്ന അവരുടെ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ അവർ.
ALSO READ: അനീഷിനും നടി തുഷാരക്കും ഇത് പുതിയജീവിതം! എന്റെ പാർട്ണർ എന്റെ പങ്കാളി!; സന്തോഷം പങ്കുവച്ച് താരങ്ങൾസാദ്ഗി എന്ന ആല്ബത്തിലാണ് ഏറ്റവുമൊടുവിൽ മൊണാലിസ എന്റർ ചെയ്തത്. അധികം വൈകാതെ മൂവിയുടെ കാര്യത്തിലും തീരുമാനം ആകും.ആദ്യം അവസരം വന്നപ്പോൾ കുടുംബത്തോടു സംസാരിക്കണമെന്ന് ആയിരുന്നു ഞാൻ മറുപടിനൽകിയത്. എന്റെ കുടുംബം സമ്മതിച്ചതിനുശേഷം മാത്രമാണ് ഞാൻ സമ്മതിച്ചത്. ഈ ഗാനം എനിക്ക് ഒരുപാട് ഇഷ്ടമായി അതാണ് ഇതിൽ അഭിനയിക്കാം എന്ന തീരുമാനം എടുത്തത്. ഈ ഗാനം പ്രത്യേകിച്ചും എനിക്കായി തന്നെ ഒരുക്കിയതാണെന്ന് സംവിധായകൻ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി- മൊണാലിസ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം സൗന്ദര്യം കൊണ്ട് ജീവിതം മാറിമറിഞ്ഞ മൊണാലിസക്ക് (മോനി ഭോസ്‌ലെ) ഇന്ന് ലക്ഷങ്ങൾ ആണ് വരുമാനം, ആദ്യ സിനിമക്ക് വേണ്ടി 25 ലക്ഷം രൂപയോളം ആണ് ലഭിച്ചതെന്നും മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. കൂടാതെ വിവിധ ബ്രാൻഡുകളുടെ പ്രമോഷനിൽ നിന്നും നല്ലൊരു തുക ആ പെൺകുട്ടിയെ തേടി എത്തുന്നുണ്ട്. ഇതോടെ പണ്ട് കടം വാങ്ങി കച്ചവടം നാടത്തിയ ആള് ഇന്ന് ലക്ഷങ്ങൾ വരുമാനം ഉള്ള ഒരു ബ്രാൻഡ് ആയി തന്നെ മാറി. ചെമ്മണൂർ ജ്യൂലറി ഉടമ ബോചെയുടെ നെക്ലേസ് ബ്രാൻഡിനും മൊണാലിസ മോഡൽ എന്നാണ് പേര്.





English (US) ·