ഒന്നിച്ച് അഭിനയിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്ന ഓര്‍മകള്‍ ഇപ്പോള്‍ ദിവ്യ ഉണ്ണി പങ്കുവയ്ക്കുന്നു. ആനീസ് കിച്ചണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ഒന്നിച്ച് ഒരു സിനിമ ചെയ്തത് പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രമാണ്. അപ്പോള്‍ ഒരുപാട് ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു, പക്ഷേ അതിന് മുന്‍പേ ഞങ്ങളുടെ സൗഹൃദം തുടങ്ങിയത് ഒരു യാത്രയിലാണ്.
അഹാന കൃഷ്ണയുടെയും നിമിഷിന്റെയും വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം! സ്ഥലവും തിയ്യതിയും എല്ലാം റെഡി
മാക്ടയുടെ ഒരു പരിപാടിക്കാണ് ഞാനും മഞ്ജുവും ആദ്യമായി കണ്ടു മുട്ടിയത്. അതിന് ശേഷം ഒരു യുഎസ് ട്രിപ്പില്‍ വച്ചായിരുന്നു. പ്രണയ വര്‍ണങ്ങളുടെ സെറ്റില്‍ വച്ച് ഒരുമിച്ച് ഒരുപാട് ദിവസങ്ങള്‍ ഉമ്ടായിരുന്നുവെങ്കിലും, ഓര്‍മകള്‍ എല്ലാം അന്നത്തെ ആ ട്രിപ്പിലായിരുന്നു. ഞങ്ങളെ തമ്മില്‍ അടുപ്പിച്ച കോമണ്‍ ടോപിക് ഡാന്‍സ് ആയിരുന്നു. അതിനെ കുറിച്ചൊക്കെ ഒരുപാട് സംസാരിക്കും.
പിന്നെ അന്ന് സംസാരിക്കാന്‍ നമുക്ക് അത്രയൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിനെട്ട് വയസ്സിലും ചെറിയ കുട്ടികളാണ്, അതിനും മാത്രം എന്തുണ്ടാവാനാണ്. ഞങ്ങലെ സംബന്ധിച്ച് ആദ്യമായി പിസ്സ കഴിക്കുന്നതിന്റെയും, അവിടെയുള്ള ജ്യൂസ് കുടിക്കുന്നതിന്റെയുമൊക്കെ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. പിന്നെ ഇന്നത്തെ പോലെ ഒന്നുമല്ല, അവിടെയൊക്കെ പോയാല്‍ അന്ന് സ്വന്തമായി തന്നെ മേക്കപ്പ് ഒക്കെ ഇടണം. ആവുന്നത്ര ചുകപ്പിക്കകുകയൊക്കെ ചെയ്ത്, അമ്മയൊക്കെ ഒരുക്കി തരുന്നത് വച്ച് സ്റ്റേജില്ഡ കയറി ഡാന്‍സ് ചെയ്തിട്ട് വരും- ദിവ്യ ഉണ്ണി പറഞ്ഞു.
1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രണയ വര്‍ണങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയും ബിജു മേനോനുമായിരുന്നു നായകന്മാര്‍, ഉറ്റ സുഹൃത്തുക്കളായി ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും എത്തുകയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഇന്നും ഹിറ്റാണ്.
മഞ്ജു വാര്യര്‍ക്ക് വേണ്ടി എഴുതിയ പല സിനിമകളും തന്നിലേക്ക് വന്നതിനെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറഞ്ഞിട്ടുണ്ട്. മറവത്തൂര്‍ കനവ് എന്ന ചിത്ത്രതിലെ മമ്മൂട്ടിയുടെ നായികാ വേഷം ആദ്യം വന്നത് മഞ്ജുവിനായിരുന്നുവത്രെ. മഞ്ജുവിന്റെ ഡേറ്റ് കിട്ടാതെയായതോടെയാണ് അവസരം ദിവ്യയിലേക്ക് എത്തിയത്. അതുപോലെ മാറി വന്ന വേഷമാണ് ഉസ്താദില്‍ മോഹന്‍ലാലിന്റെ അനിയത്തി വേഷവും. മഞ്ജുവിന്റെ തിരക്കുകള്‍ കാരണമാണ് ആ റോള്‍ ദിവ്യ ഉണ്ണി ചെയ്തത്.




English (US) ·