
സുസ്മിത സെന്നും റോഹ്‌മാൻ ഷാളും | File Photo - ANI
നടി സുസ്മിത സെന്നിന് വജ്രത്തോടുള്ള അഭിനിവേശത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ റോഹ്‌മാന്‍ ഷാള്‍. സുസ്മിത ആഗ്രഹിക്കുന്ന വജ്രം വാങ്ങാന്‍ തനിക്ക് കഴിയില്ലെന്ന് ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ റോഹ്‌മാന്‍ വ്യക്തമാക്കി. ഒരിക്കല്‍ വേര്‍പിരിഞ്ഞശേഷം സുഹൃത്തുക്കളായി തുടരുന്ന ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടന്റെ വെളിപ്പെടുത്തല്‍.
അവര്‍ക്ക് ഇഷ്ടമുള്ള വജ്രം വാങ്ങാന്‍ എനിക്കിപ്പോള്‍ കഴിയില്ല. അതിന് യോഗ്യനാകുന്ന ദിവസം ദൈവം സഹായിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും വാങ്ങും- അദ്ദേഹം പറഞ്ഞു. 22 കാരറ്റ് വജ്രത്തോടാണ് സുസ്മിതയ്ക്ക് കൂടുതല്‍ പ്രിയമെന്നും നടന്‍ സൂചിപ്പിച്ചു. അവര്‍ക്ക് പ്രിയപ്പെട്ട ഒരു വജ്രമുണ്ട്. അത് 22 കാരറ്റാണ്. അത് വാങ്ങാന്‍ കഴിയുന്നത്ര സമ്പാദിക്കാന്‍ ഒരുപാട് സമയമെടുക്കും. പക്ഷേ ദൈവഹിതമുണ്ടെങ്കില്‍ ഉടന്‍ തന്നെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഹ്‌മാനും സുസ്മിതയും 2018-ല്‍ ഡേറ്റിംഗ് ആരംഭിക്കുകയും 2021-ല്‍ വേര്‍പിരിയുകയും ചെയ്തിരുന്നു.
'ഞങ്ങള്‍ സുഹൃത്തുക്കളായാണ് തുടങ്ങിയത്, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു. ബന്ധം പണ്ടേ അവസാനിച്ചു, സ്‌നേഹം നിലനില്‍ക്കുന്നു 'ആര്യ 3' താരം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വേര്‍പിരിയല്‍ സ്ഥിരീകരിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരേയും പലയിടങ്ങളിലും ഒരുമിച്ച് കണ്ടിരുന്നു. ഇത്തരം കൂടിക്കാഴ്ചകള്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, റോഹ്‌മാനോ സുസ്മിതയോ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.
പുതിയ കരിയര്‍ പാതകള്‍ തേടുന്ന റോഹ്‌മാന്‍, 'അമരന്‍' (2024) എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, സായ് പല്ലവി, രാഹുല്‍ ബോസ്, ഭുവന്‍ അറോറ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ക്രൈം-ത്രില്ലര്‍ പരമ്പരയായ 'ആര്യ 3'-ലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. രാം മധ്വാനിയാണ് പരമ്പര സംവിധാനം ചെയ്തത്. വികാസ് കുമാര്‍, ഇള അരുണ്‍, വിശ്വജീത് പ്രധാന്‍, സിക്കന്തര്‍ ഖേര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlights: Rohman Shawl reveals helium can`t spend Sushmita Sen`s imagination 22-carat diamond
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·