ആ വസ്ത്രങ്ങൾ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല- തെലുങ്ക് ചിത്രത്തിലെ വേഷത്തെക്കുറിച്ച് അനുപമ പരമേശ്വരൻ

5 months ago 5

14 August 2025, 04:35 PM IST

Anupama Parmeswaran

അനുപമ പരമേശ്വരൻ തില്ലു സക്വയറിൽ, അനുപമ പരമേശ്വരൻ | Photo: X/ Netflix India South, Instagram/ Anupama Parameswaran

തെലുങ്ക് ചിത്രം തില്ലു സ്‌ക്വയര്‍ ചെയ്യേണ്ടിവന്നപ്പോഴുള്ള വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരന്‍. വേഷത്തെക്കുറിച്ച് തനിക്ക് ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്ന് അനുപമ പറഞ്ഞു. കഥാപാത്രത്തിന്റെ വസ്ത്രങ്ങളില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും അവര്‍ ഓര്‍ത്തെടുത്തു.

'വളരേ സങ്കീര്‍ണ്ണമായൊരു ഘട്ടമായിരുന്നു അത്. അവര്‍ക്ക് ആ കഥാപാത്രത്തെ ഇഷ്ടമായിരുന്നിന്നല്ല. അവര്‍ക്ക് ആ വേഷം ഞാന്‍ ചെയ്തതാണ് ഇഷ്ടമാവാതിരുന്നത്', ചിത്രം എന്തുകൊണ്ട് ആരാധകര്‍ സ്വീകരിച്ചില്ലെന്ന് അനുപമ വിശദീകരിച്ചു.

'ആ വേഷം ചെയ്യാന്‍ സമ്മതംമൂളാന്‍ കുറച്ചേറെ സമയം എടുത്തു. ഞാന്‍ അത് ചെയ്യണോ എന്ന് കുറേ ആലോചിച്ചു. സെറ്റില്‍പോലും എനിക്ക് 100% ആത്മവിശ്വാസമുണ്ടായിരുന്നില്ല. തില്ലു സ്‌ക്വയറിലെ ആ വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല', അവര്‍ തുറന്നുപറഞ്ഞു.

'എനിക്ക് ഭംഗിയുള്ളതായിപ്പോലും എനിക്ക് തോന്നിയില്ല. ഞാന്‍ വളരേ ബോധവതിയായിരുന്നു. പക്ഷേ, ആ കഥാപാത്രം അതായിരുന്നു. ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി ആയോധനകലയോ നൃത്തമോ പഠിക്കേണ്ടിവരും. അതുപോലെ ഒരുവെല്ലുവിളിയായി ഞാന്‍ അതും സ്വീകരിച്ചു', അനുപമ കൂട്ടിച്ചേര്‍ത്തു.

Content Highlights: I was not comfy doing Tillu Square- Anupama Parameswaran

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article