ആ വേദനയെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോര, രവിയേട്ടന്‍ പോയിട്ട് അഞ്ച് വര്‍ഷം; പ്രണയ വിവാഹത്തെ കുറിച്ച് അന്ന് ശ്രീജ രവി പറഞ്ഞത്

2 weeks ago 5
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പരിചിതയായതാണ് ശ്രീജ രവി . എന്നാല്‍ ഇപ്പോള്‍ അഭിനേത്രി എന്ന നിലയിലും ഏറെ സജീവമാണ്. ശ്രീജ രവിയുടെ മകള്‍ രവീണയും അഭിനയത്തിലും ഡബ്ബിങിലും ഒരുപോലെ സജീവമാണ്. എന്നാല്‍ ഇരുവര്‍ക്കും ഇന്നും താങ്ങാന്‍ കഴിയാത്ത ഏറ്റവും വലിയ വേദനയാണ് രവിയുടെ മരണം. ശ്രീജ രവിയുടെ ഭര്‍ത്താവ് രവി മരണപ്പെട്ടിട്ട് അഞ്ച് വര്‍ഷം തികയുന്നു.

കൊവിഡ് കാലത്താണ് ശ്രീജ രവിയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. ഇന്നും ആ വേദനയെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോര എന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. ഭര്‍ത്താവിനൊപ്പമുള്ള ഒരുപാട് മനോഹരമ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്കൊപ്പമാണ് ശ്രീജ രവിയുടെ പോസ്റ്റ്. 'എന്റെ രവിയേട്ടന്‍ പോയിട്ട് അഞ്ച് വര്‍ഷമായി. ആ നഷ്ടത്തിന്റെ വേദനയെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോര. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്കില്ല മോനു, എനിക്കൊപ്പം എന്നും നീയുണ്ട്. എന്റെയുള്ളില്‍.. എന്നും എന്നെ ഗയിഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.. ലവ് യു.. മിസ്സ് യു- എന്നാണ് ശ്രീജ രവി കുറിക്കുന്നത്.

Samayam Malayalamആ യാത്രയിലാണ് ഞങ്ങള്‍ അടുത്തത്, അന്ന് പറയാന്‍ ഞങ്ങള്‍ക്ക് അത്രയേ ഉണ്ടായിരുന്നുള്ളൂ; മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ദിവ്യ ഉണ്ണി
നേരത്തെ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ശ്രീജ രവി സംസാരിച്ചിരുന്നു. 1989 ല്‍ ആയിരുന്നുവത്രെ ശ്രീജ രവിയുടെയും രവിയുടെയും പ്രണയ വിവാഹം. തിരുത്തനി എന്നൊരു അമ്പലത്തില്‍ പോയിട്ടുള്ളൊരു ഒളിച്ചോട്ട വിവാഹമായിരുന്നു. അതൊരു വലിയ കോംപ്ലിക്കേറ്റഡ് വിവാഹമാണെന്നാണ് ശ്രീജ രവി പറഞ്ഞത്.

പക്ഷേ വിവാഹത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍ മറ്റൊരു കഥയാണ് ശ്രീജയ്ക്ക് ആദ്യം ഓര്‍മ വരുന്നത്. കല്യാണത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളും സങ്കല്‍പങ്ങളുമൊക്കെയുള്ള ആളായിരുന്നുവത്രെ ശ്രീജ രവി. നന്നായി ഒരുങ്ങി കല്യാണം കഴിക്കണം, കല്യാണത്തിന് ശേഷം ഭര്‍ത്താവിനെ പരിപാലിക്കുന്ന നല്ല ഭാര്യയാവണം, ജോലിക്കൊന്നും പോകുന്നതിനെ കുറിച്ച് ശ്രീജ രവി ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ലത്രെ.


അങ്ങനെയിരിക്കുമ്പോഴാണ് 1988 ല്‍ ശ്രീജ രവിയ്ക്ക് സ്‌ട്രോക്ക് പോലെ ഒരു സംഭവം വന്നത്. ഇടത് ഭാഗം ആകെ തളര്‍ന്ന് പോകുന്നത് പോലൊരു അവസ്ഥ. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ മിട്രല്‍ പ്രൊളാപ്‌സ് ആണ്, നിങ്ങള്‍ക്കിനി കല്യാണം കഴിക്കാനും പ്രസവിക്കാനുമൊന്നും കഴിയില്ല എന്ന് പറഞ്ഞു. അങ്ങനെയുള്ള ആഗ്രഹങ്ങളെല്ലാം മറന്നേക്കണം എന്നാണ് ഒരു ഡോക്ടര്‍ അന്ന് പറഞ്ഞത്. പക്ഷേ പിന്നീട് വേറൊരു ഡോക്ടറെ മാറ്റി കാണിച്ചപ്പോഴാണ് അറിഞ്ഞത്, അമിതമായ ടെന്‍ഷനും സ്ട്രസ്സുമൊക്കെ വന്നതുകൊണ്ട് കൊളാപ്‌സ് ആയതാണ് എന്ന്. മരുന്ന് പോലും കഴിക്കേണ്ടി വന്നില്ല, ആ അസുഖം മാറി. രവിയെ വിവാഹം ചെയ്യുകയും ചെയ്തു, രവീണയെ പ്രസവിക്കുകയും ചെയ്തു.
Read Entire Article