തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എപ്പോഴും സ്വകാര്യത പുലർത്തുന്നയാളാണ് ബോളിവുഡ് താരം ആമിർ ഖാൻ. ഈയിടെ തന്റെ ആദ്യഭാര്യ റീനാ ദത്തയുമായുള്ള വിവാഹമോചനത്തേക്കുറിച്ച് അദ്ദേഹം മനസുതുറന്നു. താൻ കടന്നുപോയ ഇരുണ്ട കാലഘട്ടങ്ങളിൽ ഒന്ന് എന്നാണ് ജീവിതത്തിലെ ഈ ഘട്ടത്തെ ആമിർ വിശേഷിപ്പിച്ചത്. ദ ലല്ലൻടോപ്പിനോടായിരുന്നു ആമിർ ഖാന്റെ വെളിപ്പെടുത്തൽ.
2002-ലെ വിവാഹമോചനം തന്നെ മദ്യപാനത്തിന്റെയും വിഷാദത്തിന്റെയും ഇരുണ്ട ഘട്ടത്തിലേക്ക് നയിച്ചെന്ന് ആമിർ ഖാൻ പറഞ്ഞു. “റീനയും ഞാനും വേർപിരിഞ്ഞ ആ വൈകുന്നേരം ഞാൻ ഒരു കുപ്പി മദ്യം മുഴുവൻ ഒറ്റയടിക്ക് തീർത്തു, അടുത്ത ഒന്നര വർഷത്തേക്ക് ഞാൻ എല്ലാ ദിവസവും മദ്യപിച്ചു. ഞാൻ ഒരിക്കലും ഉറങ്ങിയില്ല. ബോധം മറയുംവരെ കുടിച്ചു. ഞാൻ സ്വയം ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു.” ആമിറിന്റെ വാക്കുകൾ.
“ഞാൻ അപ്പോൾ ജോലി പോലും ചെയ്തിരുന്നില്ല. ആരെയും കാണാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതേ വർഷം, 'ലഗാൻ' റിലീസ് ചെയ്തു. ഒരു പത്രവാർത്ത എന്നെ 'മാൻ ഓഫ് ദ ഇയർ, ആമിർ ഖാൻ' എന്ന് വിളിച്ചു. അത് വളരെ വിരോധാഭാസമായി തോന്നി.” അദ്ദേഹം കൂട്ടിച്ചേർത്തു. ആമിറിന്റെ ആദ്യ സിനിമയായ 'ഖയാമത്ത് സെ ഖയാമത്ത് തക്'ൽ റീനാ ദത്ത ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 16 വർഷമാണ് ഇരുവരുടേയും ദാമ്പത്യജീവിതം നിലനിന്നത്. ഇവർക്ക് ജൂനൈദ്, ഐറ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
'ലഗാൻ' എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച് ഒരു വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. തങ്ങളുടെ വേർപിരിയൽ ഇരുകുടുംബങ്ങൾക്കും ആഘാതമായിരുന്നുവെന്ന് മുൻപ് കോഫി വിത്ത് കരൺ എന്ന ഷോയിൽ ആമിർ ഖാൻ പറഞ്ഞിരുന്നു. കഴിയുന്നത്ര മികച്ച രീതിയിൽ സാഹചര്യം കൈകാര്യം ചെയ്യാൻ തങ്ങൾ ശ്രമിച്ചു. വേർപിരിഞ്ഞതിന് ശേഷം പരസ്പരം സ്നേഹമോ ബഹുമാനമോ നഷ്ടപ്പെട്ടില്ലെന്നും താരം അന്ന് പറഞ്ഞിരുന്നു.
റീനയുമായുള്ള വിവാഹമോചനത്തിന് ശേഷം, 2005-ൽ ആമിർ ചലച്ചിത്ര നിർമ്മാതാവായ കിരൺ റാവുവിനെ വിവാഹം കഴിച്ചു. ആസാദ് എന്ന മകനുള്ള ദമ്പതിമാര്‍ 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ൽ വിവാഹമോചിതരായി. നിലവിൽ 20 വർഷത്തെ ദീർഘകാല സുഹൃത്തായ ഗൗരി സ്പ്രാറ്റുമായി ആമിർ പ്രണയത്തിലാണ്. എങ്കിലും അദ്ദേഹം തന്റെ രണ്ട് മുൻ ഭാര്യമാരുമായി ഇപ്പോഴും സൗഹൃദം പുലർത്തുന്നു.
Content Highlights: Aamir Khan reveals his acheronian past aft divorcing Reena Dutta, battling intoxicant & depression
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·