ആകെ നേടിയത് 4 അർധസെഞ്ചറികൾ, പക്ഷേ കൂടുതൽ നേടാമായിരുന്നു; എന്റെ ബെസ്റ്റ് ടീമിനു നൽകാനാണ് ശ്രമം: രോഹിത് ശർമ

7 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: June 01 , 2025 09:19 AM IST

1 minute Read

rohit-sharma-mumbai-indians
രോഹിത് ശർമ (ഫയൽ ചിത്രം)

മുല്ലൻപുർ∙ ഈ ഐപിഎൽ സീസണിൽ ഇതുവരെ 4 അർധ സെ‍ഞ്ചറികളാണ് താൻ നേടിയതെന്നും എന്നാൽ അതിൽ കൂടുതൽ നേടാൻ തനിക്കു സാധിക്കുമായിരുന്നു എന്നും മുംബൈ ഇന്ത്യൻസ് ബാറ്റർ രോഹിത് ശർമ. ഗുജറാത്ത് ടൈറ്റൻസിനെതിരായ എലിമിനേറ്റർ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെ സംസാരിക്കുകയായിരുന്നു രോഹിത്. 

‘‘സീസണിൽ 4 തവണ ഞാൻ അർധ സെഞ്ചറി നേടി. എന്നാൽ 4ൽ കൂടുതൽ അർധ സെ‍ഞ്ചറി നേടാനുള്ള അവസരം എനിക്കുണ്ടായിരുന്നു. ഓരോ തവണയും എന്റെ ബെസ്റ്റ് ടീമിനു വേണ്ടി നൽകാനാണ് ശ്രമിക്കാറുള്ളത്’– രോഹിത് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്റെ അർധ സെ‍ഞ്ചറിക്കരുത്തിൽ (50 പന്തിൽ 81) 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനേ ഗുജറാത്തിന് സാധിച്ചുള്ളൂ.

English Summary:

Rohit Sharma Reveals IPL Regret After Winning POTM Award

Read Entire Article