ചെറിയൊരു ബ്രേക്കിന് ശേഷം തിരിച്ചെത്തിയ നിവിന്‍ പോളിയുടെ സര്‍വ്വം മായ പോലുള്ള സിനിമകള്‍ മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ ഗിരീഷ് എഡി സംവിധാനം ചെയ്ത, ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച, നിവിന്‍ പോളിയും - മമിത ബൈജുവും ഒന്നിച്ച ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ഈ സിനിമ പ്രേമത്തിന് ശേഷം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാവാന്‍ പോകുന്ന സിനിമയായിരിക്കും എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
കല്യാണം നിശ്ചയിച്ചതിന് ശേഷം പേടിയായി, നിര്‍ത്തിവച്ചാലോ എന്ന് പോലും ആലോചിച്ചു; ബാലന്‍സ് ആയി പോവുന്ന ജീവിതത്തെ കുറിച്ച് ശിവദ
പക്ക ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം, അതിനുള്ള എല്ലാ ചേരുവകളും ഗിരീഷ് എഡി ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്യ ഈ ഓണത്തിനുള്ള പെര്‍ഫക്ട് ഓണ സദ്യ, ഈ ഓണം നിവിന്‍ പോളി യും ടീമും തൂക്കി എന്നൊക്കെയാണ് കമന്റുകളും, സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളും. വലിയ മാസ് സീനോ, ആക്ഷന്‍ രംഗങ്ങളോ, ഗംഭീര ബിജിഎം ഒന്നും ആവശ്യമില്ല, അതൊന്നും ഇല്ലാതെ തന്നെ ഈ സിനിമ മികച്ച വിജയം നേടും. ഞങ്ങള്‍ക്ക് ഇത് മതി, ഞങ്ങളുടെ നിവിന്‍ പോളി ഇതാണ് എന്ന് പറയുന്ന ആരാധകരുമുണ്ട്.
നിവിന്‍ പോളിയെ സ്‌ക്രീനില്‍ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ്. സ്‌ക്രീന്‍ പ്രസന്‍സും, ജസ്റ്റേഴ്‌സും എല്ലാം, ബോയ് നക്‌സ്റ്റ് ഡോര്‍ എന്ന ഇമേജ് പൂര്‍ണമായും നല്‍കുന്ന ജസ്റ്റിന്‍ എന്ന കഥാപാത്രം. ഒരു നിവിന്‍ പോളി ആരാധകന്‍ എന്ന നിലയില്‍ പൂര്‍ണമായും തൃപ്തി തരുന്ന പടം എന്നതരത്തിലുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.
നിവിന്റെയും മമിതയുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയും മികച്ചു നില്‍ക്കുന്നു. നിവിനെ പോലെ തന്നെ മമിതയും വളരെ നാച്വറലായി തോന്നും. വളരെ കൃത്യമായി എഴുതിവച്ച ഒരു തിരക്കഥ, അതിന്റെ വൃത്തി സിനിമയുടെ മേക്കിങില്‍ കാണാം. പ്രത്യേകിച്ചും ക്ലൈമാക്‌സില്‍, സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന രണ്ട് രംഗങ്ങളുണ്ട്. കോമഡിയും ഇമോഷനും എല്ലാം നന്നായിട്ട് വര്‍ക്കൗട്ട് ആവുന്നുണ്ട്. പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു.




English (US) ·