Published: June 14 , 2025 08:16 AM IST
1 minute Read
മയാമി ∙ ഉദ്ഘാടന മത്സരത്തിനു ഫിഫ ടിക്കറ്റ് വെബ്സൈറ്റിൽ ഏറ്റവും കുറഞ്ഞ വില ഡിസംബറിൽ 349 ഡോളർ. കഴിഞ്ഞ ദിവസം ഇതേ ടിക്കറ്റിന്റെ വില കണ്ടവർ ഞെട്ടി; വെറും 80 ഡോളർ! ക്ലബ് ലോകകപ്പിന്റെ പല മത്സരങ്ങളുടെയും ടിക്കറ്റുകൾ വിറ്റുപോകാത്ത സാഹചര്യത്തിൽ വില വെട്ടിക്കുറയ്ക്കാൻ സംഘാടകർ നിർബന്ധിതരായി.
32 ടീമുകളിൽ ചിലതിനെ അമേരിക്കയിലെ ഫുട്ബോൾ പ്രേമികൾക്കു പരിചയമില്ലാത്തതും ഡിമാൻഡ് കുറയാൻ കാരണമായി. ആഗോള സംപ്രേഷണം പരിഗണിച്ചു പല മത്സരങ്ങളും യുഎസിലെ ‘അസമയത്താണ്’ നടക്കുന്നതെന്നതും സ്വദേശികളായ കാണികളെ സ്റ്റേഡിയത്തിൽനിന്ന് അകറ്റുന്നുണ്ട്. അർജന്റീന ക്ലബ് റിവർപ്ലേറ്റും ജപ്പാനിലെ ഉറാവയും തമ്മിലുള്ള കളി നട്ടുച്ചയ്ക്കാണ്.
ബ്രസീൽ ക്ലബ് ഫ്ലുമിനെൻസും ജർമൻ ക്ലബ് ബൊറൂസിയയും തമ്മിലുള്ള കളിയും നടക്കുന്നതും അമേരിക്കയിലെ നട്ടുച്ച നേരത്താണ്. അതേസമയം, സൂപ്പർ പോരാട്ടങ്ങളുടെ ടിക്കറ്റുകൾ വൻവിലയ്ക്കു വിറ്റുപോവുകയും ചെയ്തു. മത്സരം തുടങ്ങുന്നതോടെ ആവേശം വർധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
English Summary:








English (US) ·