Published: July 15 , 2025 10:50 AM IST
1 minute Read
ലണ്ടൻ∙ ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് മാച്ച് ഫീയുടെ 15% പിഴ ചുമത്തി. ഇതിനു പുറമേ ഒരു ഡീമെറിറ്റ് പോയിന്റും സിറാജിന് ലഭിക്കും. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലിഷ് ബാറ്റർ ബെൻ ഡക്കറ്റിനെ പുറത്താക്കിയതിനു പിന്നാലെ നടത്തിയ അതിരുവിട്ട ആഘോഷത്തിനാണ് ശിക്ഷ.
ഡ്രസിങ് റൂമിലേക്കു മടങ്ങിയ ഡക്കറ്റിനെ സിറാജ് തോളുകൊണ്ട് ഇടിച്ചതായി മാച്ച് റഫറി കണ്ടെത്തി. 22 റൺസ് വിജയമാണ് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് നേടിയത്. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 170ന് ഓൾഔട്ടാകുകയായിരുന്നു.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണു കളിയിലെ താരം. രണ്ടാം ഇന്നിങ്സിൽ മുൻനിര അതിവേഗം പുറത്തായതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ വാലറ്റത്തെ കൂട്ടുപിടിച്ച് ചെറുത്തുനിൽപിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 181 പന്തുകൾ നേരിട്ട ജഡേജ 61 റൺസെടുത്തു പുറത്താകാതെനിന്നു.
English Summary:








English (US) ·