ആഘോഷമാക്കിയ വിവാഹം, എല്ലാം മേഘ ജീവിതത്തില്‍ വന്നു കയറിയതിന്റെ ഭാഗ്യമാണ് എന്ന് പറഞ്ഞ അഖില്‍ എന്‍ആര്‍ഡി!

1 month ago 3
യൂട്യൂബറും സിനിമ നടനുമായ അഖില്‍ എന്‍ ആര്‍ ഡിയുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച വലിയൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഭാര്യ മേഘ പ്രണയിച്ച മറ്റൊരാള്‍ക്കൊപ്പം പോയി എന്ന വാര്‍ത്ത അഖിലിനെ സ്‌നേഹിക്കുന്നവര്‍ക്കും വലിയൊരു ഷോക്ക് ആയിരുന്നു. അവളെ ആരും കുറ്റം പറയരുത്, അവള്‍ക്ക് അതായിരിക്കും ശരി എന്നാണ് അപ്പോഴും അഖില്‍ പറഞ്ഞത് എന്ന് അടുത്ത സുഹൃത്തായ സായി കൃഷ്ണ തന്റെ വീഡിയോയിലൂടെ പങ്കുവച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു അഖിലന്റെയും മേഘയുടെയും. ആര്‍ഭാടമായി നടന്ന വിവാഹത്തിന്റെ വിശേഷങ്ങളും അത് കഴിഞ്ഞ് തങ്ങലുടെ ജീവിതത്തിലുണ്ടായ മനോഹര നിമിഷങ്ങളുമൊക്കെ അഖിലും മേഘയും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Samayam Malayalamമര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍, ജോലി വിട്ട് യൂട്യബില്‍, രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; അഖിലിൻറെ വളർച്ച എളുപ്പമായിരുന്നില്ല!
സോഷ്യല്‍ മീഡിയയിലൂടെയാണ് അഖിലും മേഘയും പരിചയപ്പെട്ടത്. അത് സൗഹൃദമായി, പിന്നീട് പ്രണയത്തിലേക്കും മാറി. ഒരേ നാട്ടുകാര്‍ തന്നെയാണ്. വീട്ടുകാരുമായി സംസാരിച്ച് ബന്ധം വിവാഹത്തിലേക്ക് എത്താന്‍ രണ്ടര - മൂന്ന് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു എന്നാണ് അഖില്‍ പറഞ്ഞത്. വിവാഹത്തിന് ശേഷം മേഘയും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോകളിലൂടെ ആളുകള്‍ക്ക് പരിചിതയായി മാറുകയായിരുന്നു.

വിവാഹത്തിന് ശേഷമാണ് അഖില്‍ സിനിമയിലേക്ക് തുടക്കം കുറിച്ചത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഖില്‍ അത്രയും നല്ല ജോലി ഉപേക്ഷിച്ച് കോണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയതിന് കാരണം തന്നെ സിനിമ എന്ന വലിയ സ്വപ്‌നമായിരുന്നു. വിവാഹം കഴിഞ്ഞതും അങ്ങനെ ഒരു അവസരം വന്നപ്പോള്‍, എല്ലാം മേഘ ജീവിതത്തിലേക്ക് വന്ന് കയറിയതിന്റെ ഐശ്വര്യമാണ് എന്നാണ് അഖില്‍ പറഞ്ഞത്.


പുതിയ സിനിമയുടെ പൂജയ്ക്കും, ഷൂട്ടിങ് സെറ്റിലും, സിനിമ റിലീസിനും എല്ലാം നിറ സാന്നിധ്യവും സപ്പോര്‍ട്ടുമായി മേഘയുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മഹാരാജ ഹോസ്റ്റല്‍ എന്ന ചിത്രവും അഖിലും മേഘയും ഒന്നിച്ച് എത്തിയാണ് കണ്ടിരുന്നത്. അന്നും തന്റെ ഏറ്റവും വലിയ പിന്ചുണ ഭാര്യ മേഘയാണെന്ന് അഖില്‍ പറഞ്ഞിരുന്നു.

ഇപ്പോഴും മേഘയെ അഖില്‍ കുറ്റം പറയുന്നില്ല. അത് അവളുടെ ശരി, അവളുടെ തീരുമാനം. കഴിഞ്ഞത് കഴിഞ്ഞു, ഇനി പെട്ടന്ന് ഞാന്‍ സോഷ്യല്‍ മീഡിയയിലേക്കില്ല. പക്ഷേ ഇതിനെ എല്ലാം അതിജീവിച്ച് താന്‍ തിരിച്ചെത്തും എന്ന് അഖില്‍ പറഞ്ഞതായിട്ടാണ് സായി കൃഷ്ണ പറയുന്നത്.

Read Entire Article