ആഘോഷിക്കാൻ ആയിരങ്ങളെത്തും, ലോകകപ്പ് തീമിൽ കോണ്ടം നിര്‍മാണം, സൗജന്യമായി വിതരണം ചെയ്യും

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: May 16, 2026 11:59 AM IST Updated: May 16, 2026 12:46 PM IST

1 minute Read

 COLE BURSTON / AFP
ലോകകപ്പ് മത്സരങ്ങൾക്കായി കാനഡയിലെ ബിഎംഒ ഫീൽഡിൽ പുതിയ ഗാലറികള്‍ നിർമിക്കുന്നു. Photo: COLE BURSTON / AFP

ടൊറന്റോ∙ ഫിഫ ലോകകപ്പിന് കാനഡയിലെത്തുന്ന ഫുട്ബോൾ ആരാധകര്‍ക്ക് സൗജന്യ കോണ്ടം വിതരണം ചെയ്യാൻ ‘ടൊറന്റോ പബ്ലിക് ഹെൽത്ത്’. ഫിഫ ലോകകപ്പ് തീമിൽ പ്രത്യേകം തയാറാക്കിയ കോണ്ടം പാക്കറ്റുകളാണ് കാന‍ഡയിലെത്തുന്ന ആരാധകർക്ക് സൗജന്യമായി നൽകുക. ഫിഫ ലോകകപ്പിനായി ആയിരക്കണക്കിന് ആരാധകർ കാന‍ഡയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ലോകകപ്പ് തീമിലുള്ള കോണ്ടങ്ങൾ നിർമിച്ചത്.

ടൊറന്റോയിലെ വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്ന സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുകള്‍ വഴിയാകും ഇവ വിതരണം ചെയ്യുക. യുഎസ്, മെക്സിക്കോ, കാനഡ നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിന് 6.5 ദശലക്ഷം ആരാധകർ മത്സരങ്ങൾ കാണാൻ നേരിട്ടെത്തുമെന്നാണ് ഫിഫ പ്രതീക്ഷിക്കുന്നത്. 48 രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ 104 മത്സരങ്ങളാണുള്ളത്. കാനഡയിൽ ടൊറന്റോയ്ക്കു പുറമേ വാൻകൂവർ നഗരവും ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകും. ജൂൺ 11 നും ജൂലൈ 19നും ഇടയിൽ 13 ലോകകപ്പ് മത്സരങ്ങളാണ് കാനഡയിൽ നടക്കുക.

കാന‍ഡയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സ്വന്തം നാട്ടിൽ തന്നെയാണ് കളിക്കുന്നത്. 2010 ലോകകപ്പ് സീസണിൽ എച്ച്ഐവി വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രിട്ടൻ 42 ദശലക്ഷം കോണ്ടം പാക്കറ്റുകൾ ദക്ഷിണാഫ്രിക്കയിലേക്കു കയറ്റിഅയച്ചിരുന്നു. 2014ൽ ബ്രസീൽ ലോകകപ്പിനു വേദിയായപ്പോൾ, രാജ്യത്തെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ കാരക്സ് ലോകകപ്പ് തീമിലുള്ള കോണ്ടങ്ങൾ പുറത്തിറക്കിയിരുന്നു.

English Summary:

Free World Cup Condoms for Fans successful Toronto

Read Entire Article