'ആജ് കി രാത്ത്' കണ്ടാൽമാത്രമേ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് അമ്മമാർ പറയാറുണ്ട് -തമന്ന

5 months ago 5

tamannaah bhatia

തമന്ന ഭാട്ടിയ 'ആജ് കി രാത്ത്' എന്ന ഗാനരംഗത്തിൽ| screengrab

സ്ത്രീ-2 ൽ താൻ അഭിനയിച്ച 'ആജ് കി രാത്ത്' എന്ന ഗാനത്തിന് പ്രേക്ഷകരിൽനിന്ന് ലഭിച്ച സ്വീകാര്യത തുറന്നുപറഞ്ഞ്‌ തമന്ന ഭാട്ടിയ. 'ആജ് കി രാത്ത്' കാണുമ്പോൾ മാത്രമേ തങ്ങളുടെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് അമ്മമാർ പറയാറുണ്ടെന്ന് താരം 'ദി ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സിനിമകളുടെയും ഗാനങ്ങളുടെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. എന്നാൽ ഈ പരാമർശം അമ്മമാരെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന് ഷോയുടെ അവതാരകൻ അഭിപ്രായപ്പെട്ടു. എന്നാൽ ഒരു കുട്ടിക്ക് ഭക്ഷണം കഴിക്കുമ്പോൾ തന്റെ പാട്ട് കാണണമെന്നുണ്ടെങ്കിൽ, അങ്ങനെയാവട്ടെ എന്നാണ് അവർ ഇതിന് മറുപടിയായി പറഞ്ഞത്.

ഒന്നോ രണ്ടോ വയസ്സിൽ അവർക്ക് എന്ത് വരികളാണ് മനസ്സിലാകാൻ പോകുന്നതെന്ന് തമന്ന ചോദിച്ചു. അതിൽ സംഗീതമുണ്ട്. നമ്മൾ സിനിമകൾ മറക്കും, പക്ഷേ പാട്ടുകൾ ഓർക്കും. അതാണ് വാസ്തവം. തങ്ങളുടെ കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് അമ്മമാരുടെ ആശങ്കയെന്നും തമന്ന കൂട്ടിച്ചേർത്തു. തന്റെ സിനിമകളും ഗാനങ്ങളും പ്രേക്ഷകരുടെ ജീവിതത്തിൽ ഒരു സ്വാധീനം ചെലുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

2024 - ൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രമായ 'സ്ത്രീ 2'വിലെ 'ആജ് കി രാത്ത്' എന്ന ഗാനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുരാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ആഗോളതലത്തില്ർ 900 കോടി രൂപ നേടുകയും 2024-ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.

തന്റെ പുതിയ ചിത്രമായ 'VVAN: ഫോഴ്സ് ഓഫ് ദി ഫോറസ്റ്റി'ന്റെ തയ്യാറെടുപ്പിലാണ് തമന്ന. ദീപക് മിശ്രയും അരുണാഭ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിക്കുന്നുണ്ട്. മധ്യ ഇന്ത്യയിലെ നിഗൂഢമായ വനപ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന 'VVAN', ഇന്ത്യൻ നാടോടിക്കഥകളിൽ വേരൂന്നിയതാണ്. പുരാതന ഐതിഹ്യങ്ങളും മറഞ്ഞിരിക്കുന്ന ക്ഷേത്രങ്ങളും പ്രകൃതിയിൽ ആഴത്തിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുമൊക്കെയാണ് ചിത്രം വാഗ്ദാനം ചെയ്യുന്നതെന്നാണ് വിവരം. അടുത്ത വർഷം മെയ് 15-ന് ചിത്രം റിലീസ് ചെയ്യും.

Content Highlights: tamannaah bhatia says moms archer her their toddlers lone devour portion watching her stree-2 creation number

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article