Published: May 13 , 2025 10:17 AM IST
1 minute Read
മഡ്രിഡ് ∙ ഒടുവിൽ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി കാർലോ ആഞ്ചലോട്ടി എത്തുന്നു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിടുന്ന അറുപത്തിയഞ്ചുകാരൻ ആഞ്ചലോട്ടി അടുത്ത ആഴ്ച തന്നെ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) അറിയിച്ചു.
ഒഫീഷ്യൽസിനെ കണ്ട ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനും പാരഗ്വായ്ക്കുമെതിരെയുള്ള ബ്രസീൽ ടീമിനെ ആഞ്ചലോട്ടി പ്രഖ്യാപിക്കുമെന്നും സിബിഎഫ് അറിയിച്ചു. 2026 ലോകകകപ്പ് മുന്നിൽക്കണ്ട് ഇറ്റാലിയൻ പരിശീലകനുമായി ബ്രസീൽ ഒരു വർഷ കരാറിനാണ് ധാരണയായതെന്നാണ് സൂചന.
English Summary:








English (US) ·