25 May 2025, 10:55 PM IST

സാബി അലോൺസോ | AFP
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പുതിയ മുഖ്യ പരിശീലകനായി ക്ലബ്ബിന്റെ മുന്‍ മധ്യനിര താരം സാബി അലോണ്‍സോയെ പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നുമുതല്‍ അദ്ദേഹം ക്ലബ്ബിന്റെ പരിശീലക ചുമതലയേല്‍ക്കും. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാകുന്ന കാര്‍ലോ ആഞ്ചലോട്ടിക്ക് പകരക്കാരനായാണ് സാബിയെത്തുന്നത്.
2028 ജൂണ്‍ 30 വരെ മൂന്നുവര്‍ഷത്തെ കരാറാണ് അലോണ്‍സോയ്ക്ക് റയലുമായുള്ളത്. ജൂണ്‍ 18-ന് മിയാമിയില്‍ അല്‍ ഹിലാലിനെതിരേ നടക്കുന്ന മത്സരത്തിലായിരിക്കും ക്ലബ്ബിലെ സാബിയുടെ പരിശീലക അരങ്ങേറ്റം.
2009 മുതല്‍ 2014 വരെ റയലില്‍ 236 മത്സരങ്ങള്‍ കളിച്ചു. യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ലാലിഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. സ്‌പെയിനിനുവേണ്ടി 2010 ഫിഫ ലോകകപ്പിലും 2008, 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും കളിച്ചിട്ടുണ്ട്. ദേശീയ ജഴ്‌സിയില്‍ 113 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Content Highlights: xabi alonso named existent madrid caput coach








English (US) ·