Authored by: ഋതു നായർ|Samayam Malayalam•1 Jun 2025, 8:10 am
ആഡംബരസൗധമാണ് ചിപ്പിയുടെ രോഹിണി! 3000 sqft ലെ മണിമാളിക; ദിവ്യഷാജി എന്ന കോടീശ്വരി റാണിചന്ദ്രയുടെ അനന്തിരവൾ; 2001ലായിരുന്നു ചിപ്പിയുടെയും രഞ്ജിത്തിന്റേയും വിവാഹം. അതും ഒരു വിപ്ലവകല്യാണം
ചിപ്പി രഞ്ജിത്ത് രജപുത്ര (ഫോട്ടോസ്- Samayam Malayalam) രണ്ടുപേരും സിനിമ മഖലയിൽ നിന്നാൽ മകളുടെ കാര്യം കുടുംബകാര്യം നോക്കാൻ ആരും ഉണ്ടാകില്ലെന്ന ചിന്തയാണ് ചിപ്പിയുടെ പിന്മാറ്റത്തിന് കാരണം. എന്നാൽ സ്വന്തം പ്രൊഡക്ഷന്സിസിന്റെ ബാനറിൽ രഞ്ജിത്ത് നിർമ്മിക്കുന്ന സീരിയലുകളുടെ എല്ലാം ഭാഗമായി ഭാര്യയെ അദ്ദേഹം കൊണ്ട് വന്നു. വിവാഹത്തോടെ പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ എന്ന കാഴ്ചപ്പാടിനെ തന്നെ തിരുത്തി കുറിക്കുന്നതായിരുന്നു രഞ്ജിത്തിന്റെ ആ തീരുമാനം. ഏറ്റവും ഒടുവിലത്തെ ഹിറ്റ് മൂവി തുടരും സിനിമയുടെ പ്രൊഡ്യൂസർ കൂടിയാണ് ഇന്ന് ചിപ്പി. ഭാഗ്യങ്ങളും പണവും കൂടുന്നുണ്ട് എങ്കിലും ചിപ്പിയുടെ ജീവിതം എളിമയിൽ നിറഞ്ഞതാണ്. ഇത്രത്തോളം സിംപിൾ ആയി നടക്കുന്ന ഒരു പ്രൊഡ്യുസറിനെയും ഭാര്യയെയും ഞങ്ങൾ കണ്ടിട്ടില്ല എന്നാണ് ആരാധകരും സഹപ്രവർത്തകരും പറയുക. അത് തന്നെയാണ് ചിപ്പിയുടെ അൻപതാം പിറന്നാൾ ദിനം സീമ ജി നായർ കുറിച്ചത്.
ALSO READ: നാലുമില്യണോ പേളി മാണിക്കോ! ആഴ്ചയിലെ വരുമാനം കേട്ടാൽ ആരും ഞെട്ടും; പ്രമോഷനും ശമ്പളവും വേറെ; പേളി എന്ന കോടീശ്വരിഎന്റെ പ്രിയപ്പെട്ട ചിപ്പിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ..ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ..നല്ലൊരു ഭാര്യയായും ,അമ്മയായും ,മകളായും ,ചേച്ചിയായും അഭിനേത്രിയായും,അന്നലക്ഷ്മിയായും വളരെ വർഷങ്ങൾ ഇവിടെ "തുടരാൻ "ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് സീമ കുറിച്ചത്. അന്ന ലക്ഷ്മിയാണ് ചിപ്പി സഹപ്രവർത്തകർക്ക് കാരണം ഒരുപാട് പേരുടെ അന്നമാണ് ഇന്ന് രജപുത്ര. ചിപ്പി സഹായിച്ച ഒരുപാട് ആളുകൾ ഇന്നും ഇന്ഡസ്ട്രിയിലുണ്ട്. ഒരിക്കൽ രഞ്ജിത്ത് തന്നെ ഭാര്യയെ കുറിച്ച് വർണ്ണിച്ചിരുന്നു. വീടിന്റെ നെടും തൂൺ സാക്ഷാൽ മഹാലക്ഷ്മി ആണ് തന്റെ ഭാര്യ എന്ന് പലവട്ടം പറയാതെ പറഞ്ഞിട്ടുണ്ട് അദ്ദേഹം. നിഴലായി അദ്ദേഹത്തിന് ഒപ്പമുണ്ട് ചിപ്പി എന്നും.
ALSO READ: ദിലീപിന് മറ്റാരും വേണ്ട ആ രണ്ടുപേർ മാത്രം മതിയെന്നാണ്! മകൾക്ക് വരുമാനമായി ജോലിയായി വിവാഹം എന്നാണ്; ചർച്ചകൾ
ആഡംബരസൗധമാണ് ചിപ്പിയുടെ രോഹിണി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിൽ വലിപ്പമുള്ള വീട്. ലാൻഡ് റോവർ അടക്കമുള്ള ആഡംബരവാഹനങ്ങൾ ഉണ്ടെങ്കിലും ചിപ്പി എളിമയുടെ പര്യായം തന്നെ എന്ന് സോഷ്യൽ മീഡിയയും സാക്ഷ്യപ്പെടുത്തുന്നു.





English (US) ·