ആണുങ്ങള്‍ അല്ലേ ഭരിക്കുക, പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം- കൊല്ലം തുളസി

5 months ago 6

16 August 2025, 02:37 PM IST

kollam thulasi

കൊല്ലം തുളസി | ഫോട്ടോ: മാതൃഭൂമി

താരസംഘടന 'അമ്മ' തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് മടങ്ങവേ നടന്‍ കൊല്ലം തുളസി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളും. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം എന്നുമുള്ള കൊല്ലം തുളസിയുടെ വാക്കുകളാണ് വിവാദമായത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് മടങ്ങുമ്പോള്‍ തന്നെ വളഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കൊല്ലം തുളസി.

'ആണുങ്ങള്‍ ഭരിക്കണം എന്നാണോ ചേട്ടന് താത്പര്യം', എന്നായിരുന്നു ചോദ്യം. ഇതിന് 'ആണുങ്ങള്‍ അല്ലേ ഭരിക്കുക. പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം', എന്ന് നടന്‍ മറുപടി നല്‍കി. ചോദ്യം ചോദിച്ചവരോട് അങ്ങനെയല്ലേ എന്ന് തിരിച്ചുചോദിച്ച കൊല്ലം തുളസി, 'വേഗം വിട്ടോ വെച്ചുകാച്ചിക്കോ', എന്നും പറയുന്നു. തുടര്‍ന്ന് 'പുരുഷന്മാര്‍ എപ്പോഴും പെണ്ണുങ്ങളുടെ മോളിലായിരിക്കണം', എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ക്യാമറയെ നോക്കി തന്നെ, 'ഞാന്‍ വെറുതേ പറഞ്ഞതാണ് കേട്ടോ', എന്നുംകൂടെ പറഞ്ഞ ശേഷമായിരുന്നു കൊല്ലം തുളസി കാറില്‍ യാത്ര തിരിച്ചത്.

വെള്ളിയാഴ്ച നടന്ന ശക്തമായ തിരഞ്ഞെടുപ്പില്‍ നടന്‍ ദേവനെ 27 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റായത്. കുക്കു പരമേശ്വരനാണ് പുതിയ ജനറല്‍ സെക്രട്ടറി. രവീന്ദ്രനെയാണ് കുക്കു പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറര്‍. നേരത്തെ, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlights: Kollam Thulasi`s comments aft the AMMA election

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article