ആതിഥേയര്‍ക്കുശേഷം 2026 ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാന്‍

10 months ago 7

21 March 2025, 11:12 AM IST

Takefusa Kubo

Photo | AFP

ബെയ്ജിങ്: ആതിഥേയര്‍ക്കുശേഷം 2026 ഫിഫ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ജപ്പാന്‍. വ്യാഴാഴ്ച ഏഷ്യൻ മേഖലാ മൂന്നാംറൗണ്ട് യോഗ്യതാമത്സരത്തിൽ ബഹ്‌റൈനെതിരേ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചതോടെയാണ് ജപ്പാന് ലോകകപ്പ് ടിക്കറ്റ് സാധ്യമായത്. രണ്ടാംപകുതിയില്‍ ജപ്പാന്റെ ഡയ്ചി കമാദയും ടെക്ഫൂസ കുബോയുമാണ് ഗോള്‍ നേടിയത്.

66-ാം മിനിറ്റിൽ കമാദ ആണ് ജപ്പാനായി ആദ്യ ഗോള്‍ നേടിയത്. 87-ാം മിനിറ്റില്‍ കുബോ നേട്ടം പൂര്‍ത്തിയാക്കി. ഏഷ്യൻ രാജ്യമായ ജപ്പാന്റെ തുടര്‍ച്ചയായുള്ള എട്ടാമത്തെ ലോകകപ്പാണിത്. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ആതിഥേയരാണെന്നതിനാൽ ഈ ടീമുകൾ ഇതിനകംതന്നെ യോഗ്യത ഉറപ്പിച്ചതാണ്.

മത്സരത്തില്‍ സമനില നേടിയാല്‍ത്തന്നെ ജപ്പാന് യോഗ്യത ഉറപ്പിക്കാമായിരുന്നു. അറുപതിനായിരത്തിലധികം കാണികളാണ് കളി കാണാനുണ്ടായിരുന്നത്. ഗ്രൂപ്പ് സി യിൽ ഒരു തോൽവിപോലുമില്ലാതെയാണ് ജപ്പാന്റെ മുന്നേറ്റം. ഏഴു മത്സരങ്ങളിൽ ആറ് ജയവും ഒരു സമനിലയുമാണ് നേട്ടം.

Content Highlights: japan becomes archetypal squad to suffice for fifa satellite cupful 2026

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article