
പവൻ സിംഗും ജ്യോതിയും | ഫോട്ടോ: www.instagram.com/jyotipsingh999/
നടി അഞ്ജലി രാഘവിനെ മോശമായി സ്പർശിച്ചു എന്ന വിവാദത്തിൽപെട്ടിരിക്കുകയാണ് ഭോജ്പുരി നടനും ഗായകനും ബിജെപി നേതാവുമായ പവൻ സിംഗ്. ആരാധകർ പവർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന പവൻ കൂടുതൽ പ്രശ്നത്തിലകപ്പെട്ടിരിക്കുകയാണ്. അതിന് കാരണം താരത്തിന്റെ രണ്ടാം ഭാര്യ ജ്യോതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും. പവൻ സിംഗ് തന്നെ മാസങ്ങളായി അവഗണിക്കുകയാണെന്ന് അവർ പറഞ്ഞു. ഭാര്യയാകാൻ യോജിച്ചവളല്ലായിരുന്നുവെങ്കിൽ തന്നെ നേരത്തേ ഉപേക്ഷിക്കാമായിരുന്നല്ലോ. ഇത്രയധികം ശിക്ഷിക്കപ്പെടാൻ താൻ എന്തുതെറ്റാണ് ചെയ്തതെന്നും ജ്യോതി ചോദിക്കുന്നു.
പവൻ തൻ്റെ നെറുകയിൽ സിന്ദൂരം ചാർത്തുന്ന ചിത്രത്തിനൊപ്പമാണ് ജ്യോതി നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാര്യങ്ങൾ സംസാരിക്കാൻ ഭർത്താവ് പവൻ സിംഗുമായി ബന്ധപ്പെടാൻ മാസങ്ങളായി ശ്രമിച്ചിട്ടും അദ്ദേഹം കാണാൻ കൂട്ടാക്കുന്നില്ലെന്ന് ജ്യോതി പറഞ്ഞു. ലഖ്നൗവിൽ ഛാഠ് പൂജയുടെ സമയത്ത് കാണാൻ ശ്രമിച്ചിട്ടും പവനെ കാണാൻ കഴിഞ്ഞില്ല. ഇങ്ങനെ ശിക്ഷിക്കപ്പെടാൻ താൻ എന്ത് വലിയ തെറ്റാണ് ചെയ്തത്? ഇന്ന് തൻ്റെ മാതാപിതാക്കളുടെ പേരിന് കളങ്കം സംഭവിച്ചു. നിങ്ങളുടെ ഭാര്യയാകാൻ യോഗ്യയല്ലെങ്കിൽ, പവന് തന്നെ ഉപേക്ഷിക്കാമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് വ്യാജ പ്രതീക്ഷ നൽകേണ്ട ആവശ്യമില്ലായിരുന്നുവെന്നും ജ്യോതി കുറിച്ചു.
"ഇന്ന്, ആത്മാഹുതി ചെയ്യുകയല്ലാതെ മറ്റൊരു വഴിയും നിങ്ങൾ എനിക്ക് നൽകിയിട്ടില്ല, എന്നാൽ എനിക്കതിന് പോലും കഴിയില്ല, കാരണം ചോദ്യങ്ങൾ എനിക്കും എൻ്റെ മാതാപിതാക്കൾക്കും നേരെയായിരിക്കും എപ്പോഴും ഉയരുക. ഒരു ഭാര്യ എന്ന നിലയിലുള്ള എൻ്റെ കടമ ഞാൻ എപ്പോഴും ചെയ്തിട്ടുണ്ട്. ഇനി ഒരു ഭർത്താവ് എന്ന നിലയിൽ അത് ചെയ്യേണ്ടത് നിങ്ങളുടെ ഊഴമാണ്. അങ്ങേക്ക് ഞാൻ യോജിച്ചവളോ അങ്ങയുടെ ഭാര്യയോ അല്ലെന്ന് തോന്നുന്നുവെങ്കിൽ പോലും, ഒരു മനുഷ്യത്വത്തിൻ്റെ പേരിൽ എൻ്റെ കൂടെ നിന്നിരുന്നെങ്കിൽ അത് എനിക്ക് വലിയൊരു കാര്യമായേനെ.
നിങ്ങൾക്ക് എതിരെ നിന്ന പലരോടും നിങ്ങൾ ക്ഷമിച്ചിട്ടുണ്ട്, ഞാനോ നിങ്ങളുടെ കുടുംബവും. എൻ്റെ സ്വന്തം കുടുംബം പോലും എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തപ്പോൾ, എൻ്റെ നിരാശകൾ ഞാൻ ആരോടാണ് പങ്കുവെക്കേണ്ടത്? അതിനാൽ, 7 വർഷത്തെ പോരാട്ടത്തിനൊടുവിൽ ഇത് നിങ്ങളോടുള്ള എൻ്റെ അവസാന അഭ്യർത്ഥനയാണ്. ഇപ്പോൾ, ഞാൻ എൻ്റെ ജീവിതത്തെ വെറുക്കാൻ തുടങ്ങിയിരിക്കുന്നു. എൻ്റെയടുത്ത് വന്ന് സംസാരിക്കൂ, എൻ്റെ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകൂ, ഒരു തവണയെങ്കിലും എൻ്റെ വേദന മനസ്സിലാക്കാൻ ശ്രമിക്കൂ. " ജ്യോതി കുറിച്ചു.
2018-ലായിരുന്നു പവൻ സിംഗും ജ്യോതിയും തമ്മിലുള്ള വിവാഹം. നീലം സിംഗ് ആയിരുന്നു പവന്റെ ആദ്യഭാര്യ. 2014-ൽ വിവാഹിതരായെങ്കിലും 2015-ൽ നീലം അന്തരിച്ചു. തുടർന്നാണ് താരം ജ്യോതിയെ വിവാഹംകഴിച്ചത്.
കഴിഞ്ഞദിവസമാണ് പൊതുപരിപാടിയിൽവെച്ച് പവൻ സിംഗ് മോശമായി സ്പർശിച്ചെന്ന് നടി അഞ്ജലി രാഘവ് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹരിയാൻവി സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ നടിയാണ് അഞ്ജലി രാഘവ്. പവൻ സിംഗും അഞ്ജലിയും അടുത്തിടെ പുറത്തിറങ്ങിയ 'സയാ സേവാ കരേ' എന്ന ഗാനത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു. ഇതിനിടെയാണ് നടിക്ക് പവൻ സിംഗിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്. പവൻ സിംഗിന്റെ പെരുമാറ്റത്തിൽ അതൃപ്തിയറിയിച്ച നടി ഇനിയൊരിക്കലും ഭോജ്പുരി സിനിമയിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Content Highlights: Jyoti Singh, woman of Bhojpuri histrion Pawan Singh, shared a concerning station hinting astatine marital discord
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·