'ആത്മാർഥമായി ശ്രമിച്ചു, നടന്നില്ല'; രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ലോകേഷ്

8 months ago 11

12 May 2025, 09:41 PM IST

kamal haasan lokesh kanakaraj

കമൽഹാസനും രജനീകാന്തും, ലോകേഷ് കനകരാജ്‌ | Photo: PTI, Screen grab/ Facebook: Sudhir Srinivasan

രജനീകാന്ത് നായകനാകുന്ന 'കൂലി'യുടെ പോസ്റ്റ്- പ്രൊഡക്ഷന്‍ ജോലികളിലാണ് ഇപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ്. ചിത്രം പൂര്‍ത്തിയാക്കിയ ശേഷം കാര്‍ത്തി നായകനാകുന്ന, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (എല്‍സിയു) 'കൈതി'യുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും. വിജയ് നായകനായ 'ലിയോ' ആണ് എല്‍സിയുവില്‍ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. നേരത്തെ, കമല്‍ ഹാസനെ നായകനാക്കി 'വിക്രം' എന്ന ചിത്രവും ലോകേഷ് പുറത്തിറക്കിയിരുന്നു. അതിനിടെ, കമല്‍ ഹാസനും രജനീകാന്തും ഒന്നിക്കുന്ന ഒരു ചിത്രം താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നുവെന്ന് പറയുകയാണ് ഇപ്പോള്‍ ലോകേഷ്.

ഇരുവരോടും കഥപറഞ്ഞുവെന്നും കരാര്‍ ഒപ്പിടുന്ന ഘട്ടംവരെ എത്തിയ ശേഷമാണ് അത്തരമൊരു ചിത്രം നടക്കാതെ പോയതെന്നും സംവിധായകന്‍ പറയുന്നു. കമല്‍ഹാസനായിരുന്നു ചിത്രം നിര്‍മിക്കേണ്ടത്. കോവിഡ് കാരണമായിരുന്നു ചിത്രം മുടങ്ങിയത്. ആത്മാര്‍ഥമായി ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.

'രണ്ട് ഏജ്ഡ് ഗ്യാസ്റ്റേഴ്‌സിനെക്കുറിച്ചായിരുന്നു കഥ. പ്രമേയത്തില്‍ മാറ്റൊമൊന്നുമില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തികമായി ചിത്രം സാധ്യമല്ല. നടന്നാല്‍ നല്ലത്. ഇപ്പോള്‍ അത് എന്റെ കൈയിലല്ല, അവര്‍ രണ്ടുപേരുടേയും കൈയിലാണ്. അവരാണ് തീരുമാനിക്കേണ്ടത്. പ്രായോഗികമായി അത് ഇപ്പോള്‍ ബുദ്ധിമുട്ടാണ് എന്നാണ് കരുതുന്നത്', എന്നും ഇപ്പോള്‍ ചിത്രം സാധ്യമാണോയെന്ന ചോദ്യത്തോട് ലോകേഷ് പ്രതികരിച്ചു.

Content Highlights: Lokesh Kanagaraj reveals details astir his shelved Kamal Haasan and Rajinikanth project

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article