Published: October 10, 2025 03:31 PM IST
1 minute Read
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ, അജിത് അഗാർക്കറിനെതിരെ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അജിത് അഗാർക്കർ നയിക്കുന്ന സിലക്ഷൻ കമ്മിറ്റിയുടേത് തെറ്റായ തീരുമാനമാണെന്ന് മുഹമ്മദ് കൈഫ് പ്രതികരിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലും ധ്രുവ് ജുറേലുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാത്രമാണ് സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടുള്ളത്.
‘‘വെസ്റ്റിൻഡീസിനെതിരെ സെഞ്ചറി നേടിയ ധ്രുവ് ജുറേലിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമാണെന്നതിൽ സംശയമില്ല. ജുറേലിന് എല്ലാ മത്സരങ്ങളിലും തിളങ്ങാനുള്ള കഴിവുമുണ്ട്. പക്ഷേ സഞ്ജുവിനെ ടീമിനു പുറത്താക്കുകയെന്നതു തെറ്റായ തീരുമാനമാണ്. അഞ്ചാമതും ആറാമതുമൊക്കെയായി ലോവർ ഓർഡറിലാണ് സഞ്ജു സാധാരണ കളിക്കുന്നത്. ആ പൊസിഷനിൽ ജുറേലിനെക്കാൾ എത്രയോ മികച്ച താരമാണ് സഞ്ജു.’’– മുഹമ്മദ് കൈഫ് ഒരു ചർച്ചയിൽ വ്യക്തമാക്കി.
‘‘സ്പിന്നർമാർക്കെതിരെ സിക്സറുകൾ പായിക്കാൻ ശേഷിയുള്ള ഒരാളെയാണ് നമുക്കു വേണ്ടത്. ഏഷ്യാകപ്പിൽ സഞ്ജുവിന്റെ കരുത്ത് എന്താണെന്നു നമ്മൾ കണ്ടുകഴിഞ്ഞു. സഞ്ജു ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നെങ്കിൽ ആദം സാംപയെ സിക്സറുകൾ തൂക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. ഐപിഎലില്‍ കൂടുതൽ സിക്സ് നേടിയവരിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ സഞ്ജുവുണ്ടാകും. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ അഞ്ചാമതും ആറാമതും ഒക്കെ ഇറക്കാൻ ഏറ്റവും മികച്ച താരം സഞ്ജുവാണ്.’’– മുഹമ്മദ് കൈഫ് പ്രതികരിച്ചു.
English Summary:








English (US) ·