ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ; സലിം കുമാറിന്റെ മരണത്തെക്കാള്‍ തന്നെ വേദനിപ്പിച്ച കമന്റുകളെ കുറിച്ച് ജോയ് മാത്യു

1 month ago 4
പ്രിയപ്പെട്ട നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങില്‍ നടന്ന സംഭവങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛന്റെ അന്ത്യ ചടങ്ങുകള്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ മൊബൈല്‍ ഫോണും ക്യാമറയുമായി തിക്കും തിരക്കും കൂട്ടി നിന്ന് ആളുകളോട് മകന്‍ ചന്തു സലിം കുമാറിന് കയര്‍ത്ത് സംസാരിക്കേണ്ടി വന്നു. തീര്‍ത്തും വൈകാരികമായിരുന്നു ആ നിമിഷം. മനുഷ്യത്വവും മര്യാദയുമില്ലാത്ത ജനങ്ങളെ കുറിച്ച് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പ്രതികരിച്ചു തുടങ്ങി

എന്നാല്‍ സലിം കുമാര്‍ മരണപ്പെട്ടതോ, മരണാനന്തര ചടങ്ങില്‍ സ്വസ്തമായി അത് ചെയ്യാന്‍ അനുവദിക്കാത്തതോ മാത്രമല്ല, അതിലും ക്രൂരമായ ചിലത് ഇവിടെ സംഭവിച്ചിട്ടുണ്ട്. സലിം കുമാര്‍ ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോള്‍ മുതല്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയം വച്ച് ഒട്ടും മനുഷ്യപ്പറ്റില്ലാത്ത കമന്റിട്ടവര്‍. ആ മരണ വാര്‍ത്തയെക്കാള്‍ തന്നെ വേദനിപ്പിച്ചത് അത്തരം കമന്റുകളാണ് എന്ന് ജോയ് മാത്യു പറയുന്നു. രാഷ്ട്രീയത്തിന്റെ പേരിലുള്ള വിദ്വേഷ കമന്റുകളുടെ സ്‌ക്രീന്‍ പ്രിന്റ് സഹിതമാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. അശ്ലീല രാഷ്ട്രീയത്തിന്റെ ചരമിഗീതം എന്ന തലക്കെട്ടോടെയാമ് പോസ്റ്റ് തുടങ്ങുന്നത്.

Also Read: എന്താണ് ചെയ്യുന്നത് എന്ന ബോധ്യം നടിക്ക് ഉണ്ടായിരിക്കണം; ജാന്‍വി കപൂറിന്റെ ഓവര്‍ ഗ്ലാമര്‍ വിവാദത്തില്‍ നിത്യ മേനോന്‍ പറഞ്ഞത്

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


സലിം കുമാര്‍ എന്ന അഭിനേതാവിന്റെ മരണം നല്‍കിയ ദുഃഖത്തേക്കാള്‍ എന്നെ ഭയപ്പെടുത്തിയത് സംസ്‌കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച, വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്‌കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ്. സലിം കുമാര്‍ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ്. അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കള്‍ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാന്‍ ഉത്സാഹിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാര്‍ട്ടി നേതാക്കളുടെ മോന്തായമോ പാര്‍ട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബര്‍ പോരാളികള്‍ (കോമാളികള്‍ ആണ് ശരിയായ പദം)എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നര്‍ത്തകര്‍.

'മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം'' (ചിരിക്കരുത് )വരുമെന്ന് പറഞ്ഞ മാര്‍ക്‌സിന്റെ അടിവസ്ത്രം അലക്കിയുടുക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്‌കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്?


ഇതല്ല നമ്മുടെ സംസ്‌കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാന്‍ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ / സാംസ്‌കാരിക മഹാന്‍ പോലും ഈ പാര്‍ട്ടിയില്‍ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ഈ അസ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തില്‍ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്. (മരണോത്സവ നര്‍ത്തകരുടെ ചില fb /insta പോസ്റ്റുകള്‍ സാമ്പിള്‍ ആയി ചേര്‍ത്തിട്ടുണ്ട് ; അടിമകള്‍ ആഹ്ലാദിക്കട്ടെ

Read Entire Article