Curated byഗോകുൽ എസ് | Samayam Malayalam | Updated: 21 Mar 2025, 12:46 am
IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ കളിയിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ഒരു സ്പെഷ്യൽ റെക്കോഡ് നേടാൻ അവസരം. ഈ മാസം 23 നാണ് ടീമിന്റെ ആദ്യ കളി.
ഹൈലൈറ്റ്:
- സ്പെഷ്യൽ നേട്ടത്തിനരികെ സഞ്ജു സാംസൺ
- ആദ്യ കളിയിൽ ഈ നേട്ടം സ്വന്തമാക്കിയേക്കും
- സൺറൈസേഴ്സ് ഹൈദരാബാദാണ് ആദ്യ കളിയിൽ റോയൽസിന്റെ എതിരാളികൾ
സഞ്ജു സാംസൺ2020 സീസൺ ഐപിഎല്ലിലെ ആദ്യ കളിയിൽ ചെന്നൈ സൂപ്പർ കിങ്സായിരുന്നു രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു വെറും 32 പന്തിൽ 74 റൺസായിരുന്നു അടിച്ചുകൂട്ടിയത്. ഒരു ഫോറും ഒൻപത് സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. രാജസ്ഥാൻ ഈ മത്സരത്തിൽ 16 റൺസിന് വിജയിക്കുകയും ചെയ്തു.
Also Read: വെടിക്കെട്ട് സെഞ്ചുറി നേടി റിയാൻ പരാഗ്, ഞെട്ടിച്ച് ജൂറലും ജയ്സ്വാളും; സഞ്ജുവും ടീമും ഇക്കുറി ഡബിൾ സ്ട്രോങ്ങ്
2021 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം പഞ്ചാബ് കിങ്സിന് എതിരെയായിരുന്നു. 222 റൺസ് ചേസ് ചെയ്ത കളിയിൽ രാജസ്ഥാന് വേണ്ടി മൂന്നാം നമ്പരിൽ ബാറ്റ് ചെയ്ത സഞ്ജു 63 പന്തിൽ 119 റൺസ് നേടി. 12 ഫോറുകളും ഏഴ് സിക്സറുകളും റോയൽസ് നായകന്റെ ബാറ്റിൽ നിന്ന് പിറന്നു. അവസാനം വരെ പൊരുതിയ അവർ നാല് റൺസിന് കളിയിൽ പരാജയപ്പെടുകയും ചെയ്തു.
2022 സീസണിലെ ആദ്യ കളിയിൽ സൺ റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികളായി വന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മൂന്നാം നമ്പരിൽ കളിച്ച സഞ്ജു 27 പന്തിൽ 55 റൺസ് നേടി. മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ 210 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് 61 റൺസിന്റെ ജയം നേടുകയും ചെയ്തു.
Also Read: രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റൻ, സഞ്ജു ആദ്യ മൂന്ന് മത്സരം കളിക്കുക സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം
2023 ലും സൺ റൈസേഴ്സ് ഹൈദരാബാദായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ആദ്യ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത റോയൽസിനായി ഒരിക്കൽക്കൂടി സഞ്ജു അർധസെഞ്ചുറി നേടി. മൂന്നാം നമ്പരിൽ ക്രീസിലെത്തിയ റോയൽസ് നായകൻ, 32 പന്തുകളിൽ 55 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് ഫോറുകളും നാല് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. രാജസ്ഥാൻ ഈ കളിയിൽ 72 റൺസ് ജയം സ്വന്തമാക്കുകയും ചെയ്തു.
2024 ലെ ആദ്യ കളിയിൽ ലക്നൗ സൂപ്പർ ജയന്റ്സായിരുന്നു രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത റോയൽസിനായി 52 പന്തിൽ 82 റൺസാണ് സഞ്ജു നേടിയത്. മൂന്ന് ഫോറുകളും ആറ് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. രാജസ്ഥാൻ റോയൽസ് 20 റൺസിന് ഈ കളിയിൽ വിജയിക്കുകയും ചെയ്തു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·