ആദ്യ ക്വാളിഫയറിൽ മഴ പെയ്താൽ ആർസിബിക്ക് പണി കിട്ടും, കോളടിക്കുക പഞ്ചാബ് കിങ്സിന്; കാരണം ഇങ്ങനെ

7 months ago 8
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് ( IPL 2025 )പ്ലേ ഓഫിന് അടുത്തെത്തി നിൽക്കുകയാണ്. ഇന്നലെ നടന്ന ആർസിബി (RCB ) - ലക്നൗ സൂപ്പർ ജയന്റ്സ് മത്സരമായിരുന്നു ലീഗ് ഘട്ടത്തിൽ അവസാനത്തേത്.‌ പ്ലേ ഓഫിൽ ടീമുകളുടെ സ്ഥാനങ്ങൾ തീരുമാനിക്കുന്നതിലും ഈ മത്സരം നിർണായകമായി. ഇന്നലത്തെ കളിയിൽ ആറ് വിക്കറ്റിന് വിജയിച്ചതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആർസിബിക്കായി. ഇതോടെ ക്വാളിഫയർ ഒന്നിലേക്ക് അവർ യോഗ്യത നേടി. ഈ മാസം 29 ന് നടക്കാനിരിക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെയാണ് ആർസിബി നേരിടുക. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് പഞ്ചാബ് പ്ലേ ഓഫിൽ എത്തിയത്.

ആദ്യ ക്വാളിഫയറിൽ മഴ പെയ്താൽ ആർസിബിക്ക് പണി കിട്ടും, കോളടിക്കുക പഞ്ചാബ് കിങ്സിന്; കാരണം ഇങ്ങനെ


അതേ സമയം ആദ്യ ക്വാളിഫയറിൽ കാലാവസ്ഥ ‌വില്ലനാകുമോ എന്ന ആശങ്ക ക്രിക്കറ്റ് പ്രേമികൾക്കുണ്ട്. ഇക്കുറി ചില മത്സരങ്ങളിൽ മഴ വില്ലനായി എത്തിയിരുന്നു. നിലവിൽ ലഭിക്കുന്ന കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ക്വാളിഫയർ ദിനം മത്സര വേദിയായ ചണ്ഡിഗഢിൽ മഴ പെയ്യാൻ സാധ്യത കുറവാണ്. എന്നാൽ അപ്രതീക്ഷിതമായി കാലാവസ്ഥ വില്ലനാവുകയും മത്സരം നടക്കാതെ വരുകയും ചെയ്താൽ പണി കിട്ടുക ആർസിബിക്ക് ആയിരിക്കുമെന്നതാണ് ശ്രദ്ധേയം.

Also Read: പന്ത് ആ അപ്പീൽ പി‌ൻവലിച്ചില്ലെങ്കിലും ജിതേഷ് നോട്ടൗട്ട് തന്നെ, നിയമം പറയുന്നത് ഇങ്ങനെ; ഐപിഎല്ലിൽ നാടകീയ നിമിഷം

ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിന് റിസർവ് ദിനം അനുവദിച്ചിട്ടില്ല. അതിനാൽ മെയ് 29 ന് തന്നെ കളി പൂർത്തിയാക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതികൂലമായി മത്സരം നടക്കാതെ വന്നാൽ ലീഗ് ഘട്ടത്തിൽ മുന്നിൽ ഫിനിഷ് ചെയ്ത ടീമാകും ഫൈനലിലേക്ക് യോഗ്യത നേടുക. ഇക്കുറി പഞ്ചാബ് കിങ്സാണ് ലീഗിൽ ഒന്നാമതെത്തിയത്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രണ്ടാമതും. അതുകൊണ്ടു തന്നെ ക്വാളിഫയർ ഒന്ന് മുടങ്ങിയാൽ പഞ്ചാബ് കിങ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്യും, ആർസിബിയാകട്ടെ രണ്ടാം ക്വാളിഫയർ കളിക്കാൻ നിർബന്ധിതരാകും. ഒന്നാം ക്വാളിഫയറിൽ മഴ വില്ലനായാലും പഞ്ചാബ് കിങ്സിന് പേടിക്കാനില്ല, അതേസമയം പണി കിട്ടുക ആർസിബിക്കാകുമെന്ന് ചുരുക്കം.

Also Read: കളിക്ക് മുൻപ് ജിതേഷിന് പറ്റിയത് വമ്പൻ പിഴവ്, നിർണായക മത്സരത്തിൽ ആർസിബി രക്ഷപ്പെട്ടത് ഇങ്ങനെ

അതേ സമയം ഐപിഎല്ലിൽ ഇക്കുറി ഉജ്ജ്വല ഫോമിലുള്ള പഞ്ചാബ് കിങ്സും, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഒൻപത് മത്സരങ്ങൾ വീതമാണ് ലീഗ് ഘട്ടത്തിൽ വിജയിച്ചത്. രണ്ട് ടീമുകളും നാല് മത്സരങ്ങൾ വീതം തോറ്റപ്പോൾ, ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു. ഇരു കൂട്ടർക്കും 19 പോയിന്റാണെങ്കിലും മികച്ച നെറ്റ് റൺ റേറ്റ്, പഞ്ചാബിനെ ഒന്നാം സ്ഥാനത്ത് എത്താൻ സഹായിക്കുകയായിരുന്നു.

Also Read: ഐപിഎല്ലിൽ ഈ റെക്കോഡ് ആദ്യം. ആർസിബി സ്വന്തമാക്കിയത് വമ്പൻ നേട്ടം.

ഗുജറാത്ത് ടൈറ്റൻസും, മുംബൈ ഇന്ത്യൻസുമാണ് ഇക്കുറി പ്ലേ ഓഫിലെത്തിയ മറ്റ് രണ്ട് ടീമുകൾ. 14 കളികളിൽ 18 പോയിന്റായിരുന്നു ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് നേടിയത്. അതേ സമയം, 14 കളികളിൽ 16 പോയിന്റുമായാണ് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലേക്ക് എത്തിയത്. മെയ് 30 ന് നടക്കാനിരിക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടും.

Read Entire Article