ആദ്യ ടെസ്റ്റിനു മുൻപേ ആതിഥേയനായി വിരാട് കോലി; ഗില്ലും പന്തും സിറാജും ഉൾപ്പെടെ ഏതാനും പേർക്ക് ലണ്ടനിലെ വീട്ടിലേക്ക് ക്ഷണം

7 months ago 6

മനോരമ ലേഖകൻ

Published: June 17 , 2025 05:39 PM IST

1 minute Read

വിരാട് കോലിയും ശുഭ്‍മൻ ഗില്ലും (ഫയൽ ചിത്രം)
വിരാട് കോലിയും ശുഭ്‍മൻ ഗില്ലും (ഫയൽ ചിത്രം)

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 20ന് ലീഡ്സിലെ ഹെഡിങ്‍ലിയിൽ തുടക്കമാകാനിരിക്കെ, ഇന്ത്യൻ ടീമിലെ ഏതാനും താരങ്ങളെ ലണ്ടനിലെ വീട്ടിലേക്ക് ക്ഷണിച്ച് സൂപ്പർതാരം വിരാട് കോലി. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ശുഭ്മ‍ൻ ഗിൽ, വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കോലിയുമായി അടുപ്പം സൂക്ഷിക്കുന്ന പേസ് ബോളർ മുഹമ്മദ് സിറാജ് തുടങ്ങിയവരാണ് ലണ്ടനിലെ കോലിയുടെ വസതിയിലെത്തിയത്. അതേസമയം, സന്ദർശനത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

ആദ്യ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള പരിശീലന മത്സരം മൂന്നാം ദിനം തന്നെ അവസാനിപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരു വിഭാഗം ടീമംഗങ്ങൾ കോലിയുടെ വസതിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് വിരാട് കോലി രാജ്യാന്തര ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. രോഹിത് ശർമയും വിരാട് കോലിയും വിരമിക്കൽ പ്രഖ്യാപിച്ചതോടെ താരതമ്യേന യുവനിരയുമായാണ് ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുന്നത്.

അതേസമയം, അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഇന്ന് ഇംഗ്ലണ്ടിൽ ടീമിനൊപ്പം ചേരും. അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് 13നാണ് ഗംഭീർ നാട്ടിലേക്കു മടങ്ങിയത്. നിലവിൽ, അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ടീം മാനേജ്മെന്റ് അറിയിച്ചു.

English Summary:

Virat Kohli called for a gathering with Shubman Gill, Rishabh Pant and others successful London, spoke to them for 2 hours

Read Entire Article