ആദ്യ ടെസ്റ്റിൽ ആദ്യമായി അർധസെഞ്ചറി, ബാവൂമ (55) നോട്ടൗട്ട്, പക്ഷേ ദക്ഷിണാഫ്രിക്ക 153ന് ഓൾഔട്ട്; ഇന്ത്യയ്ക്ക് ലക്ഷ്യം 124 റൺസ്

2 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 16, 2025 11:09 AM IST

2 minute Read

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവൂമ.  (Photo by DIBYANGSHU SARKAR / AFP)
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവൂമ. (Photo by DIBYANGSHU SARKAR / AFP)

കൊൽക്കത്ത ∙ ഒരറ്റത്ത് ക്യാപ്റ്റൻ ടെംബ ബവൂമ ഉറച്ചനിന്നെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങിസിൽ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓൾഔട്ടായി. 123 റൺസ് ലീഡ്. ഇന്ത്യയുടെ വിജയലക്ഷ്യം 124 റൺസ്. ആദ്യ ടെസ്റ്റിലെ ആദ്യ അർധസെഞ്ചറിയുമായി ബാവൂമയുടെ (136 പന്തിൽ 55*) മികവിലാണ് ദക്ഷിണാഫ്രിക്കയുടെ ലീഡ് 100 കടന്നത്. 7ന് 93 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 60 റൺസാണ് ഇന്നു കൂട്ടിച്ചേർത്തത്. ആദ്യ സെഷനിൽ തന്നെ അവരുടെ ബാക്കി മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കോർബിൻ ബോഷ് (37 പന്തിൽ 25), സൈമൺ ഹാർമർ (20 പന്തിൽ 7), കേശവ് മഹാരാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നു നഷ്ടമായത്. ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റു വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജിനാണ് രണ്ടു വിക്കറ്റ്..

വിക്കറ്റുകൾ വാരിക്കൂട്ടി സ്പിന്നർമാർഇന്ത്യൻ സ്പിന്നർമാർ പന്ത് കറക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഈഡൻ ഗാർഡ‍ൻസിലെ പിച്ച് തങ്ങളെ ഇത്രത്തോളം വട്ടംകറക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. ഇന്ത്യൻ സ്പിന്നർമാരുടെ കുത്തി തിരിഞ്ഞെത്തിയ പന്തിൽ പ്രതിരോധം പാളിയ അവരിൽ പലരും വിക്കറ്റ് പോയതു പോലുമറിഞ്ഞില്ല! ഒന്നാം ഇന്നിങ്സിൽ ഇന്നലെ 189 റൺസിന് ഓൾഔട്ടായ ആതിഥേയർക്ക് നേടാനായത് 30 റൺസിന്റെ ലീഡ് മാത്രമാണ്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ 7 വിക്കറ്റുകൾ 93 റൺസിനിടെ ഇന്ത്യൻ സ്പിന്നർമാർ പിഴുതെടുത്തു.

‘ഈഡനിലെ പിച്ചിന്റെ സ്വഭാവം ഇങ്ങനെ മാറുമെന്ന് കരുതിയില്ല; ഇന്ത്യൻ ബോളിങ് കോച്ച് മോണി മോർക്കലിന്റെ വാക്കുകളിലുണ്ട് പിച്ചിന് സംഭവിച്ച അപ്രതീക്ഷിത മാറ്റം. ആദ്യദിനം സ്വിങ്ങും ബൗൺസുമായി പേസർമാർക്ക് കുട പിടിച്ച ഗ്രൗണ്ടിൽ ഇന്നലെ കണ്ടത് സ്പിന്നർമാരുടെ കുത്തൊഴുക്ക്. ആകെ വീണ 16 വിക്കറ്റുകളിൽ പന്ത്രണ്ടും നേടിയത് സ്പിൻ ബോളർമാരാണ്. 4 ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയ ഓഫ് സ്പിന്നർ സിമോൺ ഹാമറായിരുന്നു ദക്ഷിണാഫ്രിക്കയുടെ വജ്രായുധം. മത്സരത്തിന്റെ 2 ഇന്നിങ്സുകൾ പൂർത്തിയായപ്പോൾ ഒരു അർധ സെഞ്ചറി പോലുമുണ്ടായില്ല.

ജഡേജയുടെ ക്ലാസ്ശുഭ്മൻ ഗില്ലിന് പരുക്കേറ്റതോടെ മൈതാനത്ത് ഇന്ത്യയെ നയിച്ച ഋഷഭ് പന്ത് ഇന്നിങ്സിന്റെ രണ്ടാം ഓവറിൽതന്നെ സ്പിൻ ബോളറെ പന്തേൽപിച്ചു. ഏഴാം ഓവറിൽ റയാൻ റിക്കൽട്ടനെ (11) പുറത്താക്കി കുൽദീപ് യാദവ് മികച്ച തുടക്കം നൽകി. ഒൻപതാം ഓവറിൽ പന്തെറിയാനെത്തിയ ജഡ‍േജ രണ്ടാം പന്തിൽ എയ്ഡൻ മാർക്രത്തിന്റെ (4) ബിഗ് വിക്കറ്റ് നേടിയാണ് തുടങ്ങിയത്. വിയാൻ മുൾഡർ (11), ടോണി ഡിസോർസി (2), ട്രിസ്റ്റൻ സ്റ്റബ്സ് (5) എന്നിങ്ങനെ അടുത്ത 3 വിക്കറ്റുകൾ നേടിയതും ജഡേജ തന്നെ. 13 ഓവർ പന്തെറിഞ്ഞപ്പോൾ വിട്ടുകൊടുത്തത് 29 റൺസ്. 2 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഒരു വിക്കറ്റ് നേടിയ അക്ഷർ പട്ടേലും സന്ദർശകരുടെ തകർച്ചയുടെ ആഴംകൂട്ടി. 78 പന്തിൽ 29 റൺസുമായി പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ ടെംബ ബവൂമയിലാണ് അവരുടെ അവസാന പ്രതീക്ഷ.

ഹാമർത്രോയിൽ വീണുനേരത്തേ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസുമായി രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ തകർത്തത് ദക്ഷിണാഫ്രിക്കയുടെ മുപ്പത്താറുകാരൻ സ്പിന്നർ സിമോൺ ഹാർമറാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1003 വിക്കറ്റുകൾ നേടിയിട്ടുള്ള ഹാമറിന്റെ 13–ാം ടെസ്റ്റ് മത്സരം മാത്രമായിരുന്നു ഇത്. 35–ാം ഓവറിൽ വാഷിങ്ടൻ സുന്ദറിന്റെ (29) വിക്കറ്റുമായി തുടങ്ങിയ ഹാമർ, രവീന്ദ്ര ജഡേജ (27), ധ്രുവ് ജുറേൽ (14), അക്ഷർ പട്ടേൽ (16) എന്നിവരെയും പുറത്താക്കി. 2 വിക്കറ്റ് നഷ്ടത്തിൽ 109 എന്ന നിലയിലായിരുന്ന ഇന്ത്യ 80 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഓൾഔട്ടായി.

English Summary:

India vs South Africa, 1st Test- Day 3 Match Updates

Read Entire Article