Published: April 24 , 2025 09:58 AM IST
1 minute Read
ധാക്ക∙ ബംഗ്ലദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ സിംബാബ്‌വെയ്ക്ക് 3 വിക്കറ്റിന്റെ ആവേശ ജയം. രണ്ടാം ഇന്നിങ്സിൽ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ബ്രയാൻ ബെനറ്റ് (54), ബെൻ കറൻ (44) എന്നിവർ നൽകിയ തുടക്കത്തിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സ്കോർ: ബംഗ്ലദേശ് 191, 255. സിംബാബ്‌വെ 273, 7ന് 174.
രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് നേടിയ സിംബാബ്‍വെ ബോളർ ബ്ലസിങ് മുസറബനിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 28നാണ് 2 മത്സര പരമ്പരയിലെ അവസാന ടെസ്റ്റ്.
English Summary:








English (US) ·