ആദ്യ ദിവസം രണ്ടു സെഞ്ചറികൾ ഇത് മൂന്നാം തവണ; ഇന്ത്യയുടെ മികച്ച മൂന്നാമത്തെ സ്കോർ, അടി തുടങ്ങി ‘യങ് ഇന്ത്യ’

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 21 , 2025 11:35 AM IST Updated: June 21, 2025 12:09 PM IST

1 minute Read

 X@BCCI
സെഞ്ചറി നേടിയപ്പോൾ ശുഭ്മൻ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും ആഹ്ലാദം. Photo: X@BCCI

ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം മികച്ച തുടക്കമാണ് ടീം ഇന്ത്യയ്ക്കു ലഭിച്ചത്. 85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിൽ ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിച്ചു. ഓപ്പണർ യശസ്വി ജയ്സ്വാളിനു പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സെഞ്ചറി നേടി. 144 പന്തുകളിൽനിന്ന് 16 ഫോറുകളും ഒരു സിക്സും ബൗണ്ടറി കടത്തിയാണ് ജയ്സ്വാൾ സെഞ്ചറിയിലെത്തിയത്. സെഞ്ചറി തികച്ചതിനു പിന്നാലെ ജയ്സ്വാളിനെ ബെൻ സ്റ്റോക്സ് പുറത്താക്കി.

159 പന്തിൽ 101 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത്. 140–ാം പന്ത് ബൗണ്ടറി കടത്തിയാണ് ഗിൽ സെഞ്ചറിയിലെത്തിയത്. ശുഭ്മൻ ഗില്ലും (175 പന്തിൽ 127) ഋഷഭ് പന്തുമാണ് (102 പന്തിൽ 65) ക്രീസിൽ. ഇന്ത്യൻ ടീമിന്റെ പരമ്പരയിലെ ആദ്യ ദിവസം നേടുന്ന മൂന്നാമത്തെ മികച്ച സ്കോറാണ് ഇംഗ്ലണ്ടിനെതിരെ ലീഡ്സില്‍ സ്വന്തമാക്കിയ 359 റണ്‍സ്. 2017ൽ ശ്രീലങ്കയ്ക്കെതിരെ മൂന്നിന് 399 റൺസും, 2001 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 372 റൺസും ഇന്ത്യ നേടിയിട്ടുണ്ട്.

ഒരു പരമ്പരയുടെ ആദ്യ ദിനം രണ്ട് ഇന്ത്യന്‍ താരങ്ങൾ സെഞ്ചറി തികയ്ക്കുന്നത് ഇത് മൂന്നാം തവണയാണ്. മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2001 ൽ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും ആദ്യ ദിനം സെഞ്ചറികൾ സ്വന്തമാക്കിയിരുന്നു. 2017ൽ ശ്രീലങ്കയ്ക്കെതിരെ ശിഖർ ധവാനും ചേതേശ്വർ‌ പൂജാരയും സെഞ്ചറിയിലെത്തി.

ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ സെഞ്ചറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് യശസ്വി ജയ്സ്വാൾ. മുരളി വിജയ് (2014ൽ 146 റൺസ്), സൗരവ് ഗാംഗുലി (1996ൽ 131), സന്ദീപ് പാട്ടിൽ (1982ൽ 129), വിജയ് മഞ്ജരേക്കർ (1952ൽ 133) എന്നിവരാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.

ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ടെസ്റ്റിൽ സെഞ്ചറി നേടുന്ന 5–ാമത്തെ ഇന്ത്യൻ നായകനെന്ന നേട്ടത്തിലേക്ക് ശുഭ്മൻ ഗില്ലുമെത്തി. വിജയ് ഹസാരെ (164 *, ഇംഗ്ലണ്ടിനെതിരെ– 1951), സുനിൽ ഗാവസ്കർ (116, ന്യൂസീലൻഡിനെതിരെ– 1976), ദിലീപ് വെങ്സാർക്കർ (102, വെസ്റ്റിൻഡീസിനെതിരെ– 1987), വിരാട് കോലി (115, 141, ഓസ്ട്രേലിയയ്ക്കെതിരെ– 2014) എന്നിവരാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയവർ.

English Summary:

India's monolithic show against England successful archetypal test

Read Entire Article