ആദ്യ നാലിലെത്താൻ ഡൽഹി ക്യാപിറ്റൽസ്; ബട്‌ലറിൻ്റെ അഭാവം ഗുജറാത്തിനെ തളർത്തുമോ? ടീമുകൾ നേരിടുന്ന വെല്ലുവിളികൾ

8 months ago 10
ഐപിഎൽ 2025ൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം നടക്കും. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം നടക്കുക. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന ഡൽഹി ക്യാപിറ്റൽസിന്‌ ഇന്ന് ഗുജറാത്തുമായുള്ള മത്സരത്തിൽ ജയം അനിവാര്യമാണ്.
പരിക്കിനെ കുറിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തി സഞ്ജു; ആ കാര്യത്തിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും സഞ്ജു
ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് തുടർന്ന ഡൽഹി പതിയെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഇന്ന് ഗുജറാത്തുമായി നടക്കുന്ന മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തിയില്ല എങ്കിൽ അതൊരുപക്ഷേ ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തന്നെ മങ്ങലേൽപിക്കും.

ആദ്യ നാലിലെത്താൻ ഡൽഹി ക്യാപിറ്റൽസ്; ബട്‌ലറിൻ്റെ അഭാവം ഗുജറാത്തിനെ തളർത്തുമോ? ടീമുകൾ നേരിടുന്ന വെല്ലുവിളികൾ


അതേസമയം 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ചില സൂപ്പർ താരങ്ങൾ ഇല്ലാതെയാകും ഇന്ന് മത്സരത്തിനിറങ്ങുക. ജോസ് ബട്ലറിന്റെ അഭാവം ഗുജറാത്ത് ടൈറ്റൻസിന്റെ പ്രകടനത്തെ സമരമായി തന്നെ ബാധിക്കും. ഈ മത്സരത്തിൽ ഇരു ടീമുകളും നേരിടുന്ന വെല്ലുവിളികളും ടീമുകളുടെ സാധ്യത പ്ലേയിങ് ഇലവനും പരിശോധിക്കാം. ഡൽഹി ക്യാപിറ്റൽസ് നേരിടുന്ന വെല്ലുവിളികൾ
ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന താരങ്ങളിൽ ചിലർ തിരിച്ചെത്തിയിട്ടില്ല. ഇത് ടീമിനെ മോശമായി ബാധിക്കും. കാരണം മിച്ചൽ സ്റ്റാർക്ക് പോലുള്ള സൂപ്പർ താരങ്ങൾ നിർണായക ഘട്ടത്തിൽ ടീമിൽ ഇല്ലാത്തത് ഡൽഹിക്ക് നൽകുന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. അതേസമയം ഗുജറാത്തിനെ പിടിച്ചുകെട്ടാൻ ശക്തമായ തന്ത്രങ്ങൾ മെനയേണ്ടതിന്റെയും ആവശ്യം കൂടുതലാണ്. എങ്കിൽ മാത്രമേ ശക്തരായ ഗുജറാത്തിനെ പിടിച്ചുകെട്ടി ആദ്യ നാലിലേക്ക് ഡൽഹി എത്താൻ സാധിക്കുകയുള്ളു.

ഗുജറാത്ത് ടൈറ്റൻസ് നേരിടുന്ന വെല്ലുവിളികൾ
ഐപിഎൽ 2025 താത്കാലികമായി നിർത്തിവെച്ചതോടെ ദുരിതത്തിലായ മറ്റൊരു ടീം ആണ് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്തിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ആയ ജോസ് ബട്ലറിനു ഇനി ടീമിനൊപ്പം തുടരാൻ സാധിക്കില്ല. രാജ്യാന്തര മത്സരങ്ങളിൽ ടീമിനൊപ്പം ജോയിൻ ചെയ്യുന്നതിനായി ജോസ് ബട്ലർ സ്വന്തം നാട്ടിൽ തുടരുകയാണ്. ഇത് ഗുജറാത്ത് ടൈറ്റൻസിനേറ്റ വലിയ പ്രഹരമാണ്. കരണമ്മ് ഗുജറാത്തിന്റെ നിർണായക മത്സരങ്ങളിൽ എല്ലാം വിജയ ശില്പിയായ താരമാണ് ബട്ലർ. അതേസമയം 16 പോയിന്റുള്ള ഗുജറാത്ത് ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ 18 പോയിന്റുമായി ടേബിൾ ടോപ്പിൽ എത്തും.

ഡിസി - ജിടി പിച്ച് റിപ്പോർട്ട്
ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ന് മത്സരം നടക്കുന്നത്. ബാറ്റ്‌സ്മാന്മാർക്ക് കൂടുതൽ സ്വഹൃദപരമായ പിച്ച് ആണ് ഇവിടെ ഉള്ളത്. അതേസമയം ഏറ്റവും കൂടുതൽ തവണ ഈ പിച്ചിൽ ജയിച്ചിട്ടുള്ളത് രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ടീം ആണ്. അതുകൊണ്ട് ഇന്ന് ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്.

ഡൽഹി ക്യാപിറ്റൽസ് സാധ്യത പ്ലേയിങ് 11: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെൽ, കെ എൽ രാഹുൽ (യുകെ), കരുണ് നായർ, അക്സർ പട്ടേൽ (സി), ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ, വിപ്രജ് നിഗം, മുകേഷ് കുമാർ, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്,

ഇമ്പാക്ട് താരം: ടി നടരാജൻ

ഗുജറാത്ത് ടൈറ്റൻസ് സാധ്യത പ്ലേയിങ് 11: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (സി), ഷെർഫാൻ റൂഥർഫോർഡ്, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ, റാഷിദ് ഖാൻ, ആർ സായി കിഷോർ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, കുശാൽ മെൻഡിസ്

ഇമ്പാക്ട് താരം: പ്രസീദ് കൃഷ്ണ

Read Entire Article