Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 4 May 2025, 12:43 pm
ഐപിഎൽ 2025 സീസണിൽ ലക്‌നൗ സൂപ്പർ കിങ്‌സ് - പഞ്ചാബ് കിങ്‌സ് തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7.30 നാണ് മത്സരം. ഈ മത്സരത്തിൽ ഇരു ടീമുകളും നേരിടുന്ന പ്രധാനവെല്ലുവിളിയും സാധ്യത പ്ലേയിങ് ഇലവനും പരിശോധിക്കാം.
ഹൈലൈറ്റ്:
- എൽഎസ്ജി - പിബികെഎസ് മാച്ച് രാത്രി 7.30ന്
- പഞ്ചാബ് കിംഗ്സ് സാധ്യത പ്ലേയിങ് 11
- ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സാധ്യത പ്ലേയിങ് 11
പിബികെഎസ്, എൽഎസ്ജി (ഫോട്ടോസ്- Samayam Malayalam) ആദ്യ നാലിൽ തുടരാൻ പഞ്ചാബ്; നിർണായക ജയം നേടാൻ ലക്‌നൗ; ഇരു ടീമുകളും നേരിടുന്ന പ്രധാന വെല്ലുവികൾ
പഞ്ചാബ് കിങ്‌സ് നേരിടുന്ന വെല്ലുവിളികൾ
അവസാനം കളിച്ച രണ്ട് മത്സരങ്ങൾ പരാജയപെട്ടാണ് ലക്‌നൗ പഞ്ചാബിനെ നേരിടാൻ ഒരുങ്ങുന്നത്. ഈ മത്സരത്തിൽ ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാദ്ധ്യതകൾ തുറക്കുകയുള്ളു. അതുകൊണ്ട് ശക്തമായ തന്ത്രങ്ങൾ മെനഞ്ഞാകും ലക്‌നൗ ഇന്ന് മൈതാനത്ത് ഇറങ്ങുന്നത്. ഈ ലക്‌നൗവിനെ നേരിടാൻ പഞ്ചാബ് സജ്ജമാകേണ്ടതുണ്ട്. ലക്‌നൗവിനോട് പരാജയം ഏറ്റുവാങ്ങുകയാണ് എങ്കിൽ പഞ്ചാബ് ആദ്യ നാലിൽ നിന്ന് പുറത്താകും. അത് ശ്രേയസ്സ് അയ്യരിനും കൂട്ടർക്കും ക്ഷീണമാകും. ലക്‌നൗ സൂപ്പർ ജയിന്റ്സ് നേരിടുന്ന വെല്ലുവിളികൾ
തുടർച്ചയായി രണ്ട് പരാജയങ്ങൾ നേരിട്ട് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ലക്‌നൗ. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഫോം ഔട്ട് ടീമിനെ നന്നേ ബാധിക്കുന്നുണ്ട്. ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിലും മുൻ താരങ്ങൾ വിമർശനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തുടരുന്ന ടീമുകൾ എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിക്കാൻ സാധിച്ചില്ല എങ്കിൽ ഒരുപക്ഷെ പ്ലേയിങ് ഇലവൻ സാധ്യത അസ്തമിക്കും. പിബികെഎസ് - എൽഎസ്ജി മാച്ച് പിച്ച് റിപ്പോർട്ട്
ബാറ്റർമാർക്ക് കൂടുതൽ സൗഹൃദകരമായ പിച്ച് ആണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം. കഴിഞ്ഞ സീസണിൽ ആർസിബി 241 റൺസ് നേടിയത് ഈ പിച്ചിൽ നിന്നാണ്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങുന്ന ടീം പരമാവധി റൺ നേടാനാകും ശ്രമിക്കുക. അതേസമയം മഴ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് കാലാവസ്ഥ റിപ്പോർട്ട് നൽകുന്ന സൂചന. പഞ്ചാബ് കിംഗ്സ് സാധ്യത പ്ലേയിങ് 11
പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ്, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കോ ജാൻസെൻ, അസ്മത്തുള്ള ഒമർസായി, സൂര്യൻഷ് ഷെഡ്‌ഗെ, സേവ്യർ ബാർട്ട്‌ലെറ്റ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്ലഖ്നൗ സൂപ്പർ ജയൻ്റ്‌സ് സാധ്യത പ്ലേയിങ് 11
എയ്ഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, ആയുഷ് ബഡോണി, ദിഗ്വേഷ് സിംഗ് റാത്തി, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, പ്രിൻസ് യാദവ്, മായങ്ക് യാദവ്രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·