Published: November 15, 2025 02:53 PM IST Updated: November 15, 2025 09:13 PM IST
1 minute Read
ദോഹ ∙ പതിനാലുകാരൻ വൈഭവ് സൂര്യവംശിയെക്കാൾ മനോഹരമായി ഇന്നലെ ഇന്ത്യക്കാരാരും ‘ശിശുദിനം’ ആഘോഷിച്ചിരിക്കാൻ വഴിയില്ല! ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ എ ടീമിനായി 32 പന്തിൽ സെഞ്ചറി തികച്ച വൈഭവ് എ ടീമിനായുള്ള അരങ്ങേറ്റം ‘അടിച്ചുപൊളിച്ച്’ ആഘോഷിച്ചു. 42 പന്തിൽ 15 സിക്സും 11 ഫോറുമടക്കം 144 റൺസ് നേടിയ വൈഭവ് വെടിക്കെട്ടിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടി.
32 പന്തിൽ പുറത്താകാതെ 83 റൺസ് നേടിയ ക്യാപ്റ്റൻ ജിതേഷ് ശർമയും ഇന്ത്യയ്ക്കായി തിളങ്ങി. മലയാളി താരം അലിഷാൻ ഷറഫുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ യുഎഇ ടീമിന്റെ മറുപടി 20 ഓവറിൽ 7ന് 149 ൽ അവസാനിച്ചു. ഇന്ത്യൻ ജയം 148 റൺസിന്. വൈഭവാണ് പ്ലെയർ ഓഫ് ദ് മാച്ച്. നാളെ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ വൈഭവിനെ പുറത്താക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാൻ യുഎഇ ഫീൽഡർക്കു സാധിച്ചില്ല. കഴിഞ്ഞ ഐപിഎലിൽ 35 പന്തിൽ സെഞ്ചറി നേടി വരവറിയിച്ച വൈഭവ്, പിന്നാലെ അണ്ടർ 19 യൂത്ത് ഏകദിനത്തിലും യൂത്ത് ടെസ്റ്റിലും സെഞ്ചറി നേടി റെക്കോർഡിട്ടിരുന്നു.
സെഞ്ചറി റെക്കോർഡ്കഴിഞ്ഞ വർഷം സൈപ്രസിനെതിരെ 27 പന്തിൽ സെഞ്ചറി നേടിയ എസ്റ്റോണിയ താരം സഹിൽ ചൗഹാന്റെ പേരിലാണ് ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറി റെക്കോർഡ്. ഇന്ത്യക്കാരിൽ ഗുജറാത്ത് ടീമിനായി ഉർവിൽ പട്ടേലും പഞ്ചാബിനായി അഭിഷേക് ശർമയും സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ, 28 പന്തിൽ സെഞ്ചറി നേടിയിട്ടുണ്ട്. ഹിമാചൽ പ്രദേശിനെതിരെ ഡൽഹിക്കായി 32 പന്തിൽ സെഞ്ചറി നേടിയ ഋഷഭ് പന്തും വൈഭവിനൊപ്പമുണ്ട്.
English Summary:








English (US) ·