ആദ്യ ബന്ധം വേർപിരിഞ്ഞാൽ ജീവിതം തകർന്നു എന്നില്ല, ഏറ്റവും നല്ല ജീവിതമാണ് ഞാനിപ്പോൾ ജീവിയ്ക്കുന്നത് എന്ന് സൗന്ദര്യ രജിനികാന്ത്

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam21 Sept 2025, 8:55 am

അശ്വിനുമായുള്ള ബന്ധം സൗന്ദര്യ അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, അത് നിലനിർത്താൻ രജിനികാന്ത് ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. എന്നാൽ ആ ബന്ധം വേർപിരിഞ്ഞ് മറ്റൊരു ദാനമ്പത്യത്തിലേക്ക് കടന്ന സൗന്ദര്യ പറയുന്നു, ഏറ്റവും നല്ല ജീവിതമാണ് ഞാനിപ്പോൾ ജീവിക്കുന്നത് എന്ന്

soundaryaസൌന്ദര്യ രജിനികാന്ത്
രജിനികാന്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യ രജിനികാന്തിന്റെ ആദ്യത്തെ വിവാഹ ബന്ധം തകർന്നത് വലിയ വാർത്തയായിരുന്നു. ഏഴ് വർഷം ഒന്നിച്ച് ജീവിച്ചതിന് ശേഷം, ഇരുവരും പിരിയുന്നു എന്ന വാർത്ത ആരാധകർക്കും രജിനിക്കും ഷോക്കിങ് ആയിരുന്നു. മകളുടെ നന്മ ആഗ്രഹിച്ച രജിനികാന്ത് ആ വിവാഹ ബന്ധം നിലനിർത്താൻ ഏറെ പരിശ്രമിക്കുകയും ചെയ്തു. പക്ഷേ തിരിച്ചു പോകില്ല എന്ന വാശിയിൽ തന്നെയായിരുന്നു സൗന്ദര്യ.

എന്നാൽ ഇപ്പോഴത്തെ തന്റെ ജീവിതം അച്ഛനും അഭിമാനിക്കാവുന്ന തരത്തിലാണ് എന്ന് സൗന്ദര്യ വീണ്ടും വീണ്ടും തെളിയിക്കുന്നു. ഏറഅറവും മനോഹരമായ, നല്ല ജീവിതമാണ് ഞാനിപ്പോൾ ജീവിക്കുന്നത് എന്ന് സൗന്ദര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ജന്മദിനം ഭർത്താവ് മനോഹരമാക്കി തന്ന ഫോട്ടോകൾക്കൊപ്പമാണ് സൗന്ദര്യയുടെ പോസ്റ്റ്.

Also Read: സുബി എനർജെറ്റിക് ആണ്, ഒന്നും സംഭവിക്കില്ല എന്നാണ് ഡോക്ടർ പറഞ്ഞത്; നടന്ന് ആശുപത്രിയിലേക്ക് പോയ സുബിക്ക് പിന്നെ സംഭവിച്ചത്

എന്റെ ഏറ്റവും മികച്ച ജീവിതമാണ് ഞാനിപ്പോൾ ജീവിക്കുന്നത്. എത്രത്തോളം അനുഗ്രഹീതയാണ് എന്ന് വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ വയ്യ. എനിക്ക് ആശംസകൾ നേരാൻ സമയം ചെലവഴിച്ച നിങ്ങൾക്കോരോരുത്തർക്കും നന്ദി. ഇന്നത്തെ ദിവസം എനിക്കത്രയധികം സ്പെഷ്യലാണ്.

ദൈവത്തോട് എന്നേക്കും നന്ദി, എന്റെ അവിശ്വസനീയമായ MRP എന്റർടൈൻമെന്റ് & സിയോൺ ടീം, എന്റെ സ്നേഹനിധിയായ അപ്പയ്ക്കും അമ്മയ്ക്കും, എന്റെ പ്രിയപ്പെട്ട ഭർത്താവ്, എന്റെ പ്രിയപ്പെട്ട കുട്ടികൾ - നിങ്ങളാണ് എന്റെ ലോകം- സൗന്ദര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Also Read: മലയാളികൾ എന്നെ മറന്നിരിക്കില്ല അല്ലേ? കുഞ്ഞനുജത്തിയുടെ പുഞ്ചിരി ഓർമ്മയായിട്ട് പത്ത് വർഷമായി; വിശ്വസിക്കാൻ ഇപ്പോഴും പ്രയാസം

2010 ൽ ആയിരുന്നു, സൗന്ദര്യ രജിനികാന്തിന്റെ ബിസിനസ്സുകാരനായ അശ്വിൻ രാം കുമാറുമായുള്ള വിവാഹം. ആ ബന്ധത്തിൽ ഒരു മകനും പിറന്നു. 2017 ലായിരുന്നു വിവാഹ മോചനം. 2019 ൽ ആണ് വിശാഖൻ വനഗമുടിയുമായുള്ള വിവാഹം നടന്നത്. 2022 ൽ മകൻ പിറന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം ഹാപ്പി ലൈഫ് ജീവിക്കുകയാണ് സൗന്ദര്യ രജിനികാന്ത് .

H1B Visa ഫീസ് കുത്തനെ കൂട്ടി, ഇന്ത്യൻ പ്രൊഫഷണൽസിന് തിരിച്ചടി


രജിനികാന്തിന്റെ മകൾ എന്നതിനപ്പുറം ഗ്രാഫിക് ഡിസൈനറും സംവിധായികയുമാണ് സൗന്ദര്യ. പടയപ്പ, ബാബ, ചന്ദ്രമുഖി, അൻപേ ആറുയിരേ, ശിവകാശി, മജാ, സണ്ടക്കോഴി, ശിവകാശി തുടങ്ങിയ ചിത്രങ്ങളുടെ ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ കൊച്ചടയാൻ, വേലയില്ലാ പട്ടധാരി 2 എന്നീ ചിത്രങ്ങളുടെ സംവിധായികയുമാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article