Authored by: അശ്വിനി പി|Samayam Malayalam•20 May 2026, 5:50 p.m. IST
ദൃശ്യം 3 യുടെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരുണ്‍ പ്രഭാകരനായി എത്തിയ റോഷന്‍ ബഷീറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ആദ്യഭാഗത്തു തന്നെ ഞാന്‍ മരിച്ചതാണ്, എന്നാലും ഇതൊക്കെ ഞാന്‍ ആസ്വദിക്കുന്നു എന്ന്
റോഷൻ ബഷീർ2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം ആദ്യ ഭാഗത്തിന്റെ ഗംഭീര തിയേറ്റര്‍ വിജയത്തിനും, 2021 ല്‍ പുറത്തിറങ്ങിയ ദൃശ്യം 2 വിന്റെ ഓടിടി റിലീസിനും ശേഷം ഇതാ 2026 മെയ് 21 ന് ദൃശ്യം 3 തിയേറ്ററുകളിലെത്തുന്നു. പല ഭാഷകളിലായി റീമേക്ക് ചെയ്ത ദൃശ്യത്തിന്റെ ഖ്യാതി വേള്‍ഡ് വൈഡ് ആണ്. ലോകം മുഴുവനുള്ള ദൃശ്യം ഫാന്‍സ് ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്.
Also Read: ഒറ്റരാത്രികൊണ്ട് വന്ന മാറ്റം, ഞാന്‍ ഹിജാബിയായി; അന്നത്തെ ഗ്ലാമര്‍ നായിക, ജീവിതം ഇന്ന് ഹാപ്പിയാണ് എന്ന് മുംതാസ്ദൃശ്യം 3 തിയേറ്ററിലെത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വരുണ്‍ പ്രഭാകര്‍ എന്ന പ്രധാന വേഷം ചെയ്ത റോഷന്‍ ബഷീര്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം വരുണ്‍ ആണെന്നിരിക്കെ, ആദ്യ ഭാഗത്ത് തന്നെ കഥാപാത്രത്തിന്റെ റോള്‍ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ഭാഗത്തിലെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം റോഷന്‍ സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുന്നത്.
റോഷന്‍ ബഷീറിന്റെ പോസ്റ്റ്
2013 ലെ ദൃശ്യം ഷൂട്ടിഹ് സമയത്തെ എന്റെ ഒരുപാട് ഓര്‍മകള്‍. ഒരു ലെജന്ററിയായ സിനിമ, ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ ഓര്‍മിക്കുന്ന ഒറു കഥാപാത്രം. ഇപ്പോഴിതാ നാളെ ദൃശ്യം 3 വരാന്‍ പോകുന്നു. ആദ്യത്തെ പാര്‍ട്ടില്‍ തന്നെ എന്റെ കഥാപാത്രം മരിച്ചു. എന്നിരുന്നാലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങളുടെ മനസ്സില്‍ ആ കഥാപാത്രം ഇന്നും ജീവിക്കുന്നു. സ്‌നേഹത്തിലൂടെ, ട്രോളുകളിലൂടെ, എണ്ണിയാല്‍ തീരാത്തത്ത മീമുകളിലൂടെ.. സത്യസന്ധമാി പറഞ്ഞാല്‍ അവ ഓരോന്നും ഞാന്‍ അത്രയധികം ആസ്വദിക്കുന്നുണ്ട്.
ആ കഥാപാത്രവും യഥാര്‍ത്ഥ ജീവിതത്തിലെ ഞാനും തീര്‍ത്തും വ്യത്യസ്തമാണ്. പക്ഷേ ഇപ്പോഴും, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നു എന്നത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്നെയും അങ്ങനെയൊരു ഐക്കോണിക് സിനിമയുടെ ഭാഗമാക്കിയതിന് അതിന്റെ മേക്കേഴ്‌സിനോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു. ദൃശ്യം 3 യുടെ മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍, നാളെ സിനിമയുടെ റിലീസിനായി അത്രയും ആവേശത്തോടെ കാത്തിരിക്കുന്നു.






English (US) ·