Published: October 09, 2025 10:03 PM IST Updated: October 09, 2025 11:14 PM IST
1 minute Read
സിംഗപ്പൂർ ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ സിംഗപ്പൂരിനെതിരെ ഇന്ത്യയ്‌ക്ക് സമനില. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയാണ്. സിംഗപ്പൂരിനു വേണ്ടി ഇഖ്സാൻ ഫൻഡിയും ഇന്ത്യയ്‌ക്കു വേണ്ടി റഹീം അലിയുമാണ് ഗോൾ നേടിയത്. 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറു ഗ്രൂപ്പുകളിലെയും ആദ്യ സ്ഥാനക്കാരാണ് 2027 ൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനു യോഗ്യത നേടുന്നത്.
മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ ഗോൾ വഴങ്ങി. ഒന്നാം പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് സിംഗപ്പൂർ മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിഫൻഡർ സന്ദേശ് ജിങ്കാൻ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായതോടെ ഇന്ത്യ 10 പേരായി ചുരങ്ങി. കളിയുടെ അവസാന മിനിറ്റിൽ സിംഗപ്പൂരിന്റെ ജോർദാൻ എമാവീവ് വരുത്തിയ പിഴവിലാണ് ഇന്ത്യ സമനില ഗോൾ നേടിയത്. സിംഗപ്പൂരിനെതിരെ ഇന്ത്യയുടെ ഹോം മത്സരം 14ന് ഗോവയിൽ നടക്കും.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @IndianFootball എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·