Published: December 16, 2025 10:52 PM IST
1 minute Read
അബുദബി∙ ഇന്ത്യൻ പ്രീമിയർ ലീഗ് മിനിലേലത്തിന്റെ ആദ്യ റൗണ്ടിൽ ആർക്കും വേണ്ടാതിരുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റനെ സ്വന്തമാക്കാൻ രണ്ടാം റൗണ്ടിൽ ടീമുകളുടെ ‘പിടിവലി’. 13 കോടി രൂപയ്ക്കാണ് ലിയാം ലിവിങ്സ്റ്റനെ സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയത്. ആദ്യ റൗണ്ടിൽ ഓൾറൗണ്ടർമാരുടെ കൂട്ടത്തിൽ വിളിച്ചപ്പോൾ താരത്തെ ആരും വാങ്ങിയിരുന്നില്ല. എന്നാൽ രണ്ടാം റൗണ്ടിൽ കളി മാറി.
ലിയാം ലിവിങ്സ്റ്റണിന്റെ പേര് വീണ്ടും വിളിച്ചപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദും ലക്നൗ സൂപ്പർ ജയന്റ്സും വാങ്ങാൻ തയാറായി മുന്നോട്ടുവന്നു. കൊൽക്കത്തയും ഗുജറാത്തും താരത്തിനായി ആദ്യം ശ്രമിച്ചിരുന്നെങ്കിലും പിന്നീടു പിൻമാറി. കാവ്യ മാരനും സഞ്ജീവ് ഗോയങ്കയും താരത്തിനായി വിട്ടുകൊടുക്കാതെ പോരാടിയപ്പോൾ ലിവിങ്സ്റ്റന്റെ വില 10 കോടിയും കടന്നു കുതിച്ചുകയറി.
ലക്നൗവിന്റെ പഴ്സ് പരിധി കഴിഞ്ഞതോടെയാണ് ഗോയങ്ക ലിയാം ലിവിങ്സ്റ്റനെ വിട്ടുകൊടുത്തത്. ഈ സമയത്ത് സൺറൈസേഴ്സിന് 22 കോടിയോളം രൂപ കയ്യിലുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ 8.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലായിരുന്നു ലിവിങ്സ്റ്റൻ കളിച്ചത്. കഴിഞ്ഞ സീസണിൽ ഒരു അർധ സെഞ്ചറിയും രണ്ടു വിക്കറ്റുകളുമാണ് ലിവിങ്സ്റ്റൻ ആകെ നേടിയത്. 2025 ഐപിഎലിൽ 10 മത്സരങ്ങളിൽ ബാറ്റിങ്ങിനിറങ്ങിയപ്പോൾ 112 റണ്‍സാണു താരം നേടിയത്.
English Summary:








English (US) ·