ആദ്യം കണ്ടത് UAE-യിൽവെച്ച്, IPL കാണാന്‍ ഇന്ത്യയിലുമെത്തി-ആരാണ് ധവാന്റെ പ്രണയിനി സോഫി ഷൈന്‍

8 months ago 8

03 May 2025, 07:49 PM IST

dhawan sophie shine

സോഫി ഷൈൻ, ഇൻസ്റ്റഗ്രാം പോസ്റ്റ്

ന്യൂഡല്‍ഹി: അയർലൻഡ് സ്വദേശിയായ വനിതയുമായി താൻ പ്രണയത്തിലാണെന്ന് ക്രിക്കറ്റ് സൂപ്പർതാരം ശിഖർ ധവാൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. അയിഷ മുഖര്‍ജിയുമായുള്ള ദാമ്പത്യബന്ധം വേർപെടുത്തി ഒന്നര വർഷം പിന്നിടുമ്പോഴാണ് തന്റെ പുതിയ പ്രണയത്തെ കുറിച്ചുള്ള ധവാന്റെ വെളിപ്പെടുത്തല്‍. 2023 ഒക്ടോബറിലാണ് ധവാനും അയിഷയും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ സരോവര്‍ എന്ന 11 വയസ്സുള്ള മകനുണ്ട്. അയിഷ മുഖര്‍ജിയുടെ കൂടെയാണ് സരോവര്‍ കഴിയുന്നത്. ധവാന് മകനെ നിയമപരമായി കാണാനുള്ള അവകാശമുണ്ടെങ്കിലും അവസരങ്ങള്‍ നന്നേ കുറവാണ് ലഭിക്കാറ്.

അയര്‍ലന്‍ഡുകാരിയായ സോഫി ഷൈനുമായി താന്‍ ഡേറ്റിങ്ങിലാണെന്ന് ധവാന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയായിരുന്നു. അടുത്തുകഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ധവാനെ സോഫി ഷൈനിനൊപ്പം കണ്ടിരുന്നു. ഈ ചിത്രം വൈറലാവുകയും ചെയ്തു. പിന്നാലെ ധവാനോട് ഒരു അവതാരകന്‍ പുതിയ പെണ്‍സുഹൃത്തിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ അതിന് മറുപടി നല്‍കാന്‍ ധവാന്‍ തയ്യാറായില്ല. 'ഞാന്‍ ഒരു പേരും പറയുന്നില്ല. പക്ഷേ, മുറിയിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്റെ പെണ്‍സുഹൃത്താണ്' - ധവാന്‍ പറഞ്ഞു. പിന്നീട് ക്യാമറ തിരിച്ചത് അന്ന് ചാമ്പ്യന്‍സ് ട്രോഫിക്കിടെ കണ്ട അതേ മുഖസാമ്യമുള്ള ഒരു പെണ്‍കുട്ടിയുടെ നേര്‍ക്കായിരുന്നു.

അയര്‍ലന്‍ഡിലെ ലിമെറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്‌മെന്റ് ബിരുദം നേടിയ സോഫി, നിലവില്‍ പ്രൊഡക്ട് കണ്‍സല്‍ട്ടന്റായി ജോലിചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലെ പ്രശസ്തമായ കാസില്‍റോയ് കോളേജില്‍ പഠിച്ച സോഫി, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷന്റെ സെക്കന്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. പഠിച്ചത് മുഴുവന്‍ അയര്‍ലന്‍ഡിലാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒന്നര ലക്ഷം ഫോളോവേഴ്‌സുള്ള സോഫി അടുത്തിടെയായി ധവാനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

ദുബായില്‍വെച്ച് ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാന്‍ സോഫിയുമായി ആദ്യം പരിചയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമേണ ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു. 2024 ഐപിഎലില്‍ ധവാന്‍ പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോള്‍ സോഫി ഗാലറിയിലുണ്ടായിരുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 2023 ജൂണ്‍ 13-ന് സോഫി പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ധവാന്‍ ലൈക്ക് ചെയ്തിരുന്നു. ധവാന് വരുന്ന ഡിസംബറോടെ 40 വയസ്സാവും. സോഫിക്ക് 35 വയസ്സാണെന്നാണ് സൂചന.

Content Highlights: shikhar dhawan woman sophie radiance from ireland

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article