ആദ്യം ഗോസിപ്പ് വന്നത് 22 വര്ഷങ്ങള്ക്ക് മുൻപ്, പത്തുവയസ് പ്രായവ്യത്യാസം; വിവാഹം കഴിച്ചാൽ മക്കൾ ആർക്കൊപ്പം; ചൂടൻ ചർച്ചകൾ

3 weeks ago 4
വർഷങ്ങൾ നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ വിജയ്- സംഗീത ദമ്പതികൾ തീരുമാനിച്ചപ്പോൾ മുതൽ നടി തൃഷയുടെ പേരാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുകേൾക്കുന്നത്.

27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ആണ് ഭാര്യ സംഗീത സോർണലിംഗവും ആയി വിജയ് വിവാഹമോചനം തേടുന്നത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത നൽകിയ അപേക്ഷയിൽ അവർ ആരോപിച്ചിട്ടുണ്ടെന്ന് റിപോർട്ടുകൾ വന്നിരുന്നു. വിവാഹമോചന ഹർജിയിൽ ഒരു സ്ത്രീയുടെയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ പലരും ഇത് നടി തൃഷ കൃഷ്ണനാണെന്ന് അനുമാനിച്ചു. ഈ റിപ്പോർട്ടുകൾക്കിടയിൽ ആണ് , രണ്ട് പേരുടെയും പ്രായവ്യത്യാസവും ചർച്ച ചെയ്യാൻ തുടങ്ങിയത്.

റിപ്പോർട്ടുകൾ പ്രകാരം, വിജയ് 1974 ജൂൺ 22 ന് ആണ് ജനിച്ചത്, അതനുസരിച്ച് 2026 ൽ അദ്ദേഹത്തിന്റെ പ്രായം 51 വയസ്സ് പൂർത്തിയാകും. തൃഷ കൃഷ്ണൻ 1983 മെയ് 4 ന് ജനിച്ചു, 43 വയസ്സ്. ഈ തീയതികൾ കണക്കിലെടുത്താൽ, രണ്ടുപേർക്കും തമ്മിൽ ഏകദേശം 9 വയസിന്റെ വ്യത്യാസമുണ്ട്. ചിലർ ഇതിനെ 10 വർഷത്തെ വ്യത്ത്യാസം ആയിട്ടാണ് കാണുന്നത്, പക്ഷേ യഥാർത്ഥ കണക്കുകൾ അനുസരിച്ച്, ഇത് ഏകദേശം ഒമ്പത് വർഷത്തെ പ്രായവ്യത്യാസമാണ്.

ALSO READഎനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു പക്ഷേ അവൾ ലെസ്ബിയനും; ഭയങ്കര സുന്ദരിയായിരുന്നു അവൾ; വീണ്ടും വൈറലായി വീഡിയോ
ഏകദേശം 22 വര്ഷങ്ങള്ക്ക് മുൻപേ ആണ് വിജയ് തൃഷ ബന്ധം പ്രണയമെന്ന് ഗോസിപ്പ് ആദ്യം വരുന്നത്.

അതായത് 2004-ൽ ഗില്ലി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽക്ക്. വിജയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ആ ചിത്രം. തിരുപ്പാച്ചി, ആതി, കുരുവി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ടു പക്ഷേ , 2008 ന് ശേഷം, ഏകദേശം 15 വർഷത്തേക്ക് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

പിന്നീട് 2023-ൽ, ലിയോ എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും ഒന്നിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ്,തന്നെ വിജയ്-തൃഷ ജോഡികളെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഗോസിപ്പുകൾ വന്നു എങ്കിലും വിജയ്-തൃഷ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയില്ല.

അതേസമയം, വിജയ്ക്ക് തൃഷ എഴുതിയ പിറന്നാൾ പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചആയി "ഹാപ്പി ബർത്ത്ഡേ ബെസ്റ്റസ്റ്റ്" എന്ന് തൃഷ എഴുതിയതോടെ ഇവർ ബന്ധം തുടരുന്നു എന്ന രീതിയിലും ചർച്ചകൾ നടന്നു. പിന്നാലെയാണ് സംഗീത ഡിവോഴ്സ് കേസ് ഫയൽ ചെയ്യുന്നതും.

ഏറെ ആരാധകരുള്ള ഏറെ ഹിറ്റുകൾ സമ്മാനിച്ച നടിമാരിൽ ഒരാളാണ് തൃഷ. 1999 ൽ ജോഡി എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പ്രഭാസിനൊപ്പം വർഷം എന്ന ചിത്രത്തിലൂടെയാണ് അവർ പ്രശസ്തിയിലേക്ക് ഉയർന്നത്.

Read Entire Article