ആദ്യം ചിന്തിച്ചത് അടൂര്‍ ഇങ്ങനെ പറയുമോയെന്ന്, പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം-കെ.രാധാകൃഷ്ണന്‍ എംപി

5 months ago 6

04 August 2025, 05:13 PM IST

Adoor Gopalakrishnan-K Radhakrishnan MP

അടൂർ ഗോപാലകൃഷ്ണൻ, കെ.രാധാകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റമാണെന്ന് കെ.രാധാകൃഷ്ണന്‍ എംപി. പിന്നോക്ക വിഭാഗത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അടൂര്‍ എന്ന വിഖ്യാത സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അടൂര്‍ ഇങ്ങനെ പറയുമോയെന്നാണ് ആദ്യം ചിന്തിച്ചതെന്നും എംപി പറഞ്ഞു.

പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. അങ്ങനെ പരിശ്രമിക്കുന്നവരുടെ കുന്തമുനയ്ക്ക് മൂര്‍ച്ഛ കൂട്ടുന്ന സമീപനമാണ് അടൂര്‍ ഗോപാലകൃഷ്ണനെ പോലെ പ്രശസ്തരായ സംവിധായകര്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ആളുകള്‍ ഈ സമൂഹത്തിന് പിന്തുണ ഉറപ്പാക്കേണ്ടതിന് പകരം അവരെ വിമര്‍ശിക്കുന്ന നിലയിലേക്ക് പോയത് അപലപനീയമാണെന്നും അദ്ദേഹം അത് തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞിരുന്നു. പിന്നാലെ അടൂരിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Content Highlights: MP Condemns Adoor Gopalakrishnan's Comments connected Film Funding for Marginalized Communities

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article