ആദ്യം ദേഷ്യം തോന്നി പിന്നാലെ അത് പ്രണയമായി! പത്താം ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ ശബ്ദം; അനിലിന്റെ ഓർമ്മയിൽ മായ

5 months ago 6

Authored by: ഋതു നായർ|Samayam Malayalam31 Jul 2025, 9:32 am

ലോ അക്കാദമിയിൽ ഈവനിങ് ബാച്ചിലെ വിദ്യാർഥിയായിരുന്നു അനിൽ. അവിടെ തന്നെ ജൂനിയർ ആയിരുന്നു മായ. മായയുടെയും അനിലിന്റേയും ഒരു കോമൺ സുഹൃത്തുവഴിയാണ് ഇവർ പരിചയപ്പെടുന്നത്

മായാ അനിൽ പനച്ചൂരാൻമായാ അനിൽ പനച്ചൂരാൻ (ഫോട്ടോസ്- Samayam Malayalam)
അകാലത്തിൽ മലയാളത്തിന് നഷ്‌ടമായ കവിയാണ് അനിൽ പനച്ചൂരാൻ. നിരവധി കവിതകളും സിനിമാഗാനങ്ങളും രചിച്ച അനിലിന്റെ മരണം കോവിഡ് കാലത്തായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മയിൽ പ്രിയ പത്നി മായാ പനച്ചൂരാൻ പങ്കിട്ട വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അനിലിനെ പരിചയപ്പെടുന്നത്

ചെറുപ്പം മുതൽക്കേ കവിത ഒക്കെ വായിക്കുന്ന ആളാണ് ഞാൻ. എന്റെ അച്ഛൻ കവിത എഴുതുന്ന ആളും. പുസ്തകം വായിക്കണം എന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്. അങ്ങനെ കവിത വായിക്കും. ഒരിക്കൽ എന്റെ ബന്ധു ഒരു വിവാഹത്തിന്റെ സമയത്ത് അനിലേട്ടന്റെ ഒരു കവിത ചൊല്ലി. അന്ന് മനസ്സിൽ ആ ശബ്ദം പതിഞ്ഞു. പിന്നെ ഒരിക്കൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെയും സുഹൃത്താണ്. അദ്ദേഹം ഇതേ കവിത വീണ്ടും ചൊല്ലി; അപ്പോൾ ഞാൻ പറഞ്ഞു ഈ കവിത മുൻപേയും കേട്ടിട്ടുണ്ട്, എനിക്ക് ഈ കവിയെ അറിയാം എന്നും. മാവേലിക്കരയിൽ ആണ് എന്റെ അമ്മ വീട്, പിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴും ഇതേ കവിതയും ശബ്ദവും കേട്ടപ്പോൾ തീർത്തും കൗതുകം തോന്നി.

പ്രണയത്തിലേക്ക് വഴി മാറുന്നത്


എന്റെ കൂടെ ലോ അക്കാദമിയിൽ ആണ് അനിൽ ചേട്ടൻ പഠിക്കുന്നത് എന്നുകൂടി അറിഞ്ഞതോടെ ആകാംക്ഷ കൂടി. എവിടെ വച്ച് കണ്ടാലും ഞാൻ ഈ സുഹൃത്തിനെ പിടിച്ചുനിർത്തി അനിലേട്ടന്റെ കവിത ചൊല്ലി തരാൻ പറയും. അങ്ങനെ അനിൽ ചേട്ടനെ എന്നെ ഒന്ന് പരിചയപെടുത്താമോ എന്ന് സുഹൃത്തിനോട് ചോദിച്ചു. അങ്ങനെ പരിചയപ്പെട്ടു ഞാനുമായി നല്ല കൂട്ടായി.ഫോണിലൂടെ മാത്രമായിരുന്നു ഏറെക്കാലം ആ ബന്ധം.പിന്നെ പരസ്പരം ആദ്യമായി കാണുന്നത് ശ്രീകണ്ഠേശ്വരം ക്ഷേത്രമുറ്റത്തുവച്ചായിരുന്നു. .
ALSO READ: അല്ലെങ്കിൽ എനിക്കിന്ന് ഉറങ്ങാൻ കഴിയില്ല! ഞാൻ കൊടുക്കാം പൈസ! അനുവിന്റെ നല്ല മനസ്സിന് നിറഞ്ഞ സ്വീകരണം
ആ കൂടിക്കാഴ്ച വിവാഹത്തിലേക്ക്

ആദ്യ കാഴ്ച്ചയിൽ അനിലിന്റെ വേഷവിധാനവും മറ്റും മായക്ക് ഇഷ്ടം ആയില്ലെങ്കിലും ആശയവും ചിന്തകളും ഒന്നായതുകൊണ്ട്തന്നെ ഒരുമിച്ചു ജീവിതം സ്വപ്നം കണ്ടു. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തു, മായയുടെ അച്ഛൻ വിവാഹത്തിൽ പങ്കെടുത്തില്ല. വിവാഹം നടക്കുന്ന സ്ഥലത്തു മായയെ എത്തിക്കാമെന്നും ചിലവുകൾ വഹിക്കില്ലെന്ന നിലപാടിലായി മായയുടെ അമ്മ. അങ്ങനെ വീട്ടുകാരുടെ എതിർപ്പ് നിലനിൽക്കെ തന്നെ ഇവരുടെ വിവാഹം കഴിഞ്ഞു. ഇന്ന് രണ്ടുമക്കളും ആയി മുന്പോട്ട് പോകുന്നു. എങ്കിലും മനസിന്റെ ഉള്ളിൽ മായാതെ നിലനിൽക്കുന്നു മായയുടെ സ്വന്തം അനിലേട്ടൻ.

പനച്ചൂരാന്റെ കലാസൃഷ്ടികൾലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ , കഥ പറയുമ്പോൾ എന്നെ സിനിമകളിലെ ഗാനങ്ങൾ ആണ് അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. 2017-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ രചിച്ചതും അദ്ദേഹമാണ്.

മായ തിരക്കിലാണ്

സൈക്കോളജിസ്റ്റാണ് ഇന്ന് മായ ഒപ്പം ലോ പഠനം പൂർത്തിയാക്കി. ഒരു എഴുപതോളം വിദ്യാർത്ഥിനികൾക്ക് ആയി നൃത്ത വിദ്യാലയവും മായ നടത്തി വരുന്നു. നൃത്ത അദ്ധ്യാപിക കൂടിയായ മായാ തിരക്കുകളുടെ ലോകത്താണ്.

Read Entire Article