14 May 2025, 01:39 PM IST

പ്രീതി സിന്റ, കൽ ഹോ നാ ഹോ പോസ്റ്റർ | ഫോട്ടോ: ആർക്കൈവ്സ്, അറേഞ്ച്ഡ്
2003-ൽ പുറത്തിറങ്ങി ഇന്നും പ്രേക്ഷകമനസിൽ മായാതെ നിൽക്കുന്ന ബോളിവുഡ് ചിത്രമാണ് കൽഹോ നാ ഹോ. ഷാരൂഖ് ഖാൻ, സെയ്ഫ് അലി ഖാൻ, പ്രീതി സിന്റ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ചിത്രത്തിൽ പ്രീതി സിന്റ അവതരിപ്പിച്ച നൈന കാതറിൻ കപൂർ എന്ന കഥാപാത്രത്തിന് ഇന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനമുണ്ട്. ഈ ചിത്രത്തേക്കുറിച്ചും നൈനയേക്കുറിച്ചും ഒരു ആരാധകൻ പോസ്റ്റ് ചെയ്ത കുറിപ്പിന് പ്രീതി സിന്റ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞദിവസം നടി പ്രീതി സിന്റെ എക്സിലൂടെ ആരാധകരുമായി ഒരു ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചിരുന്നു. ഓരോ തവണ കൽ ഹോ ന ഹോ കാണുമ്പോഴും താൻ കുട്ടിയെപ്പോലെ കരയുകയാണെന്നാണ് ആരാധകൻ പ്രീതിയോട് പറഞ്ഞത്. നിങ്ങൾ നൈന കാതറിൻ കപൂറിനെ അതിഗംഭീരമാക്കി. സ്നേഹമെന്നാൽ ചിലപ്പോൾ വിട്ടുകൊടുക്കുക എന്നതാണെന്നും താൻ പഠിച്ചുവെന്നും ഇദ്ദേഹം പോസ്റ്റ് ചെയ്തു.
താനും ആ സിനിമ ഇപ്പോൾ കാണുമ്പോഴും കരയാറുണ്ടെന്നായിരുന്നു നടി ഇതിനുനൽകിയ മറുപടി. തന്റെ ആദ്യ കാമുകൻ ഒരു കാറപകടത്തിൽ മരിക്കുയായിരുന്നു. അതുകൊണ്ട് ഈ ചിത്രം തന്നെ എപ്പോഴും മറ്റൊരു രീതിയിൽ സ്പർശിച്ചു. രസകരമായ വസ്തുത എന്താണെന്നാൽ മിക്ക രംഗങ്ങൾ ചിത്രീകരിക്കുമ്പോഴും എല്ലാ അഭിനേതാക്കളും സ്വാഭാവികമായിത്തന്നെ കരഞ്ഞു എന്നതാണ്. അമൻ എന്ന കഥാപാത്രത്തിന്റെ മരണരംഗം താനുൾപ്പെടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള എല്ലാവരേയും കരയിപ്പിച്ചുവെന്നും പ്രീതി സിന്റ കൂട്ടിച്ചേർത്തു.
22 വർഷം മുൻപാണ് കൽ ഹോ നാ ഹോ പുറത്തിറങ്ങിയത്. കരൺ ജോഹർ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് നികിൽ അദ്വാനിയായിരുന്നു. ചിത്രം കഴിഞ്ഞവർഷം റീ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
Content Highlights: Preity Zinta reveals affectional transportation to Kal Ho Naa Ho`s decease scene
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·