15 September 2025, 03:12 PM IST

കത്രീന കൈഫും വിക്കി കൗശലും | Photo: Instagram/ Katrina Kaif
തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കത്രീന കൈഫും വിക്കി കൗശലും. കത്രീന അമ്മയാകാനൊരുങ്ങുന്നുവെന്നും ഒക്ടോബറിലോ നവംബറിലോ കുഞ്ഞ് ജനിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇരുവരും ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ദമ്പതിമാരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇരുവരും മാതാപിതാക്കളാവാന്‍ ഒരുങ്ങുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇരുവരും കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹം ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ദമ്പതിമാര്‍ ഇതേക്കുറിച്ച് മൗനംപാലിച്ചുവരികയായിരുന്നു. അഭ്യൂഹങ്ങള്‍ക്കിടെ കത്രീന പൊതുവേദികളില്‍ സജീവമല്ല.
കുഞ്ഞ് ജനിച്ചാലുടന്‍ കത്രീന സിനിമയില്‍നിന്ന് ദീര്‍ഘ അവധിയെടുക്കുമെന്നാണ് സൂചന. കുഞ്ഞിന്റെ കാര്യങ്ങള്‍ നേരിട്ട് നോക്കി വളര്‍ത്തുന്ന അമ്മയാകാനാണ് കത്രീന ആഗ്രഹിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കഴിഞ്ഞവര്‍ഷം ബാഡ് ന്യൂസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ വിക്കി കൗശലിനോട് ചോദ്യമുര്‍ന്നിരുന്നു. എന്നാല്‍, പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സത്യമില്ലെന്നായിരുന്നു വിക്കി കൗശലിന്റെ പ്രതികരണം. 2021-ല്‍ രാജസ്ഥാനില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. 42-ാം വയസ്സിലാണ് കത്രീന അമ്മയാവാന്‍ ഒരുങ്ങുന്നത്.
Content Highlights: Katrina Kaif and Vicky Kaushal are reportedly expecting their archetypal kid successful October oregon November
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·