Authored by: അശ്വിനി പി|Samayam Malayalam•15 Jun 2025, 8:41 pm
മകളുടെ ആദ്യ സിനിമ പ്രഖ്യാപിയ്ക്കുമ്പോൾ ഇമോഷണലായി കരഞ്ഞ മനോജ് കെ ജയന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മകളുടെ അടുത്ത ചിത്രം പ്രഖ്യാപിച്ച് ഉർവശിയും
കുഞ്ഞാറ്റയുടെ തുടക്കം മകളെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ ഇമോഷണലാവുന്ന മനോജ് കെ ജയൻ, ആദ്യ ചിത്രത്തിന് വേണ്ടി മുന്നിട്ടിറങ്ങിയതും ആരാധകർ ഏറ്റെടുത്തു. ഇങ്ങനെ ഒരു അവസരം വന്നപ്പോൾ തന്നെ അമ്മയെ ചെന്ന് കാണണം എന്നും, അനുഗ്രഹം വാങ്ങണമെന്നും പറഞ്ഞതായി മനോജ് കെ ജയൻ പറഞ്ഞിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വേഴ്സിറ്റാലിറ്റിയുള്ള മകളുടെ തുടക്കം എന്ന വിശേഷണത്തോടെയാണ് മകളെ മനോജ് കെ ജയൻ അവതരിപ്പിച്ചതു തന്നെ. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് കുഞ്ഞാറ്റയുടെ ആദ്യ ചിത്രം പ്രഖ്യാപിച്ചത്.
Also Read: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, മാളവിക മോഹന് മറുപടി നൽകി മുംബൈ പൊലീസ്; എന്താണ് സംഭവിച്ചത്?ഇപ്പോഴിതാ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഇന്ത്യകണ്ട ഏറ്റവും വേഴ്സിറ്റാലിറ്റിയുള്ള നടിയും, കുഞ്ഞാറ്റയുടെ അമ്മയുമായ ഉർവശി തന്നെയാണ് മകളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നത്. ഇമോഷണലായി സംസാരിച്ചും കരഞ്ഞുമല്ല, തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചുമാണ് മകളെ തനിക്കൊപ്പം ഉർവശി സിനിമയിലേക്ക് കൊണ്ടുവരുന്നത്.
Also Read: അച്ഛൻ പോയി എന്ന വാർത്ത കേട്ടതും ഠപ്പേ ന്ന് ഞാൻ താഴെ വീണു, കല്യാണം വരെയും ഞാൻ അച്ഛനൊപ്പം തന്നെയായിരുന്നു; കരച്ചിലടക്കാനാവാതെ റിമി
തേരി മേരി എന്ന സിനിമയിൽ ഉർവശിയുടെ മകളായിട്ട് തന്നെയാണ് കുഞ്ഞാറ്റ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. കൂടെ മുകേഷ്, സിദ്ധിഖ് പോലുള്ള വലിയ താരങ്ങളുമുണ്ട്. മഞ്ജു വാര്യർ അടക്കമുള്ള വലിയ താരങ്ങളും തേരി മേരിയുടെ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രൗഢ ഗംഭീരമായിട്ടു തന്നെയാണ് കുഞ്ഞാറ്റയുടെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ആദ്യത്തെ ചിത്രം അച്ഛൻ പരിചയപ്പെടുത്തി, രണ്ടാമത്തെ ചിത്രം അമ്മയ്ക്കൊപ്പവും! മകൾക്ക് വേണ്ടി കട്ടയ്ക്ക് നിന്ന് ഉർവശിയും മനോജ് കെ ജയനും
ചെറിയ വേഷമാണെങ്കിലും, അതിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതാണ് കാര്യം. ഞങ്ങളെല്ലാവരും കലയുമായി ബന്ധപ്പെട്ടവരാണ്, അതുകൊണ്ട് തന്നെ വേഷത്തിന്റെ പ്രാധാന്യമാണ് പ്രധാനം, ദൈർഘ്യമല്ല. അങ്ങനെ ഒരുപാട് വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്റെ മകളും അത്തരം വേഷങ്ങൾ ചെയ്യും എന്ന് ഉർവശി പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·