ആദ്യദിവസം 130-ലേറെ ലേറ്റ് നൈറ്റ് ഷോകള്‍; ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി 'ലോക: ചാപ്റ്റര്‍ വണ്‍'

4 months ago 6

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രം 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ മാത്രം 130-ലെറെ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി അധികമായി കൂട്ടിച്ചേര്‍ത്തത്. കേരളത്തിലെ 250-ലധികം സ്‌ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്.

കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക'യുടെ രചനയും സംവിധാനവും ഡൊമിനിക് അരുണ്‍ ആണ് നിര്‍വഹിച്ചത്. 'ലോക' എന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകമാണ് ചിത്രം തുറന്നിടുന്നത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കേരളത്തിന്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നിയ സൂപ്പര്‍ഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുണ്‍ സൃഷ്ടിച്ചിരിക്കുന്നത്.

ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദര്‍ശന്‍ കാഴ്ച വെച്ചത്. സണ്ണി ആയി നസ്ലന്‍, ഇന്‍സ്‌പെക്ടര്‍ നാച്ചിയപ്പ ഗൗഡ ആയി സാന്‍ഡി എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. വേണു എന്ന കഥാപാത്രമായി ചന്തുവും, നൈജില്‍ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.

ചിത്രത്തില്‍ അതിഥി താരങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട്. അവരെ അവതരിപ്പിക്കുന്ന രംഗങ്ങളും കരഘോഷങ്ങളോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. യാനിക്ക് ബെന്‍ ഒരുക്കിയ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങള്‍, ഫണ്‍, സസ്‌പെന്‍സ് എന്നിവ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ വമ്പന്‍ റിലീസായി വേഫെറര്‍ ഫിലിംസ് എത്തിച്ച ചിത്രം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ വിതരണം ചെയ്തിരിക്കുന്നത് വമ്പന്‍ വിതരണക്കാരാണ്. തമിഴില്‍ എ.ജി.എസ് സിനിമാസും കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസുമാണ്. തെലുങ്കില്‍ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, വടക്കേ ഇന്ത്യയില്‍ പെന്‍ മരുധാര്‍ എന്നിവരും ചിത്രമെത്തിച്ചു.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Content Highlights: Lokah: Chapter 1: Chandra movie gets much than 130 precocious nighttime shows connected merchandise day

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article