ആദ്യമായി എന്റെ ശരീരത്തിന് കിട്ടിയ കൈയ്യടിയാണത്, ഒരിക്കലും മറക്കില്ല; വിമര്‍ശനത്തിന് ധനുഷ് നല്‍കിയ മറുപടി

1 month ago 6
dhanush karaധനുഷ്
ഇന്ന് ഇന്റര്‍നാഷണല്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ് ധനുഷ് . എന്നാല്‍ നടന്റെ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല. ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നടന് നേരിടേണ്ടതായി വന്നിരുന്നു. കര എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ ഒരു അവസരം ലഭിച്ചപ്പോള്‍ അതിനെ കുറിച്ച് ധനുഷ് സംസാരിച്ചു.

പൊല്ലാതവന്‍ എന്ന ചിത്രത്തെ ഓര്‍മപ്പെടുത്തിയപ്പോഴാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്. അതുവരെ എന്റെ ശരീരത്തെ കുറിച്ച് ഒരുപാട് കളിയാക്കലുകള്‍ കേട്ടു, എല്ലും തോലുമായ ശരീരം, കമ്പ് പോലെ എന്നൊക്കെ. അതൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, പൊല്ലാതവന്‍ എന്ന ചിത്രത്തില്‍ ശരീരമൊന്ന് കുടഞ്ഞ് ഷര്‍ട്ട് ഊരി എന്റെ സിക്‌സ് പാക്ക് കാണിച്ചുകൊടുത്തത്. ആദ്യമായി എന്റെ ശരീരത്തിന് കിട്ടിയ കൈയ്യടി ഒരിക്കലും മറക്കില്ല എന്ന് ധനുഷ് പറഞ്ഞു.

Also Read: നീ ജീവിതത്തിലേക്ക് വന്നപ്പോള്‍ എല്ലാം മാറി, മനോഹരമായി, ഓരോ നിമിഷവും ആഘോഷമായി; ഗോപൂസിന് പിറന്നാളാശംസകളുമായി ജിപി

മകന്‍ ലിങ്ക എപ്പോഴാണ് അഭിനയത്തിലേക്ക് എന്ന ചോദ്യത്തിന് ധനുഷ് മറുപടി നല്‍കുന്നുണ്ട്. പത്തൊന്‍പതാമത്തെ വയസ്സിലാണ് ഞാന്‍ അഭിനയ ലോകത്തേക്ക് വന്നത്. ഇന്ന് എന്റെ മകന് 19 വയസ്സായി, പക്ഷേ ഇതുവരെ അവന്‍ സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് അവനിപ്പോഴും കുട്ടിയാണ് എന്നാണ് ധനുഷ് പറഞ്ഞത്.

എല്ലാ വേദിയിലും കോട്ടും സ്യൂട്ടും ഇട്ട് വരുന്നതിന് പകരം എന്തുകൊണ്ടാണ് ഒരു വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് വരുന്നത് എന്നായിരുന്നു മറ്റൊരു ചോദ്യം. അതൊന്നും എല്ലാ കാലത്തും നിലയ്ക്കില്ല, ഇത് എല്ലാ കാലത്തും നിലയ്ക്കും. മാത്രമല്ല, ഈ മുണ്ടുമുടുത്ത് വരുമ്പോള്‍ അത് പ്രത്യേകമൊരു ഗമയാണെന്നാണ് ധനുഷിന്റെ പക്ഷം.


നമ്മള്‍ ആഗ്രഹിക്കുന്നത് പോലെയാണ് നമ്മുടെ ജീവിതം എന്ന ഗീതയില്‍ വചനം താന്‍ എത്രത്തോളം വിശ്വസിക്കുന്നു എന്നതും ധനുഷ് സംസാരിക്കുന്നുണ്ട്. ആഗ്രഹം എത്രത്തോളം ശുദ്ധമോ അത്രത്തോളം ശുദ്ധമായിരിക്കും നമ്മുടെ ജീവിതവും. ഞാന്‍ ശക്തമായി വിശ്വസിക്കുന്ന ഒരു തത്വമാണത്. എനിക്കത് നടന്നിട്ടുണ്ട്. 2002 ലോ 2003 ലോ ഞാനൊരു ദേശീയ പുരസ്‌കാരം വാങ്ങും എന്ന് പറഞ്ഞിരുന്നെങ്കില്‍ എല്ലാവരും എന്നെ നോക്കി ചിരിക്കും, പക്ഷേ എന്റെ മനസ്സില്‍ ഞാന്‍ ശക്തമായി അത് ആഗ്രഹിച്ചിരുന്നു. എനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയത് പോലെ അത്രയും ആവേശത്തോടെ ഞാന്‍ സിനിമകള്‍ ചെയ്തു, അത് എനിക്ക് കിട്ടി. ഇപ്പോഴും ഞാന്‍ പറയുന്നു, നമ്മള്‍ ആഗ്രഹിക്കുന്നത് പോലെയാണ് ജീവിതം- ധനുഷ് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article