ആദ്യവിവാഹം പാസ്റ്ററുമായൊന്നുമല്ല! 15 വയസ് വ്യത്യാസമുള്ള, ഒരു കുഞ്ഞിന്റെ അച്ഛനായ സുധിയുടെ ജീവിതത്തിലേക്ക് പൂർണ്ണമനസ്സോടെ വന്നവൾ

7 months ago 7

Authored by: ഋതു നായർ|Samayam Malayalam8 Jun 2025, 11:50 am

തന്റെ വിവാഹത്തെകുറിക്ക് രേണു സംസാരിക്കുമ്പോൾ ആണ് സുധിയുടെ ചിത്രത്തിൽ വച്ചിരുന്ന പൂവ് താഴെ വീഴുന്നത്. സുധിയുടെ ആത്മാവ് എല്ലാം കാണുന്നു എന്ന അവകാശ വാദം ആണ് അതോടെ ഉയർന്നതും

രേണു സുധിരേണു സുധി (ഫോട്ടോസ്- Samayam Malayalam)
രേണു സുധിക്ക് എതിരെ ശക്തമായ സൈബർ അറ്റാക്ക് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും നടക്കുന്നത്. അതിൽ ഏറ്റവും പ്രധാനം സുധിയുടെ ഓർമ്മ ദിവസത്തിനു രേണു മാധ്യമങ്ങളെ ക്ഷണിച്ച രീതിയാണ്. ഉറപ്പായും നിങ്ങൾ വരുമല്ലോ, അപ്പം ഒക്കെ തികയുമോ എന്തോ എന്നൊക്കെ തമാശ രീതിയിൽ രേണു പറയുന്നതും ഓർമ്മ ദിവസം രേണു ഇടപെട്ട രീതിയും ആണ് ചിലരെ ചൊടിപ്പിച്ചത്.

രേണു സുധിയുടെ വീടിനു മുൻപിൽ പെരേര ഡാൻസ് കളിച്ചതും വിവാദം ആയിരുന്നു. എന്നാൽ ഇതിനൊക്കെ പിന്നാലെയാണ് രേണുവിന്റെ മുൻ വിവാഹത്തെ കുറിച്ചുകൂടി ചർച്ചകൾ സംഭവിച്ചത്. തനിക്ക് ഒരു പാസ്റ്റ് ഉണ്ടെന്നും പാസ്റ്റർ ആയിരുന്നില്ല ആളെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ രേണു പറയുന്നുണ്ട്.

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദുരിതങ്ങൾ മാത്രം ഉണ്ടായിരുന്ന പാസ്റ്റ് ആണ്. ആളും ഇപ്പോൾ വിവാഹം കഴിച്ചു കുട്ടികൾ ഒക്കെയായി ജീവിക്കുന്നു. സുധിച്ചേട്ടന്റെ വീട്ടുകാർക്കും ഇതൊക്കെ അറിയുന്നതാണ്. എല്ലാം പറഞ്ഞ ശേഷമാണ് സുധിയുമായി തന്റെ വിവാഹം നടന്നതെന്നും രേണു പറഞ്ഞിരുന്നു. എന്നാൽ താൻ എത്ര വിവാഹം കഴിച്ചാലും ഇല്ലെങ്കിലും വിമർശകർക്ക് എന്തെന്ന ചോദ്യവും രേണു ഉയർത്തിയിരുന്നു.

ഈ സംസാരത്തിന്റെ ഇടയിലാണ് രേണുവിന്റെ സൈഡിലായി ഇരിക്കുന്ന സുധിയുടെ ഫോട്ടോയിൽ നിന്നും ഒരു പൂവ് താഴേക്ക് പതിക്കുന്നത്. ഈ സംഭവം നടക്കുന്നത് രേണു പറയുന്ന മറുപടികൾക്ക് ഇടയിൽ ആയിരുന്നു. അതോടെയാണ് രേണു പറയുന്ന പോലെ സുധി എങ്ങും പോയിട്ടില്ല അദ്ദേഹം അവരുടെ ഒപ്പം തന്നെ ഉണ്ടെന്ന് ആരാധകർ പറയുന്നത്.

ALSO READ: ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല എപ്പോഴും വഴക്കായിരുന്നു; ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല ഞാൻ കരഞ്ഞാൽ ചാച്ചൻ പോകും!

സുധി ഡിവോഴ്സ് ആയ സമയത്താണ് രേണുവും ആയി അദ്ദേഹം അടുക്കുന്നതും വിവാഹം കഴിക്കുന്നതും. ജാതിയും മതവും വ്യത്യസ്തം ആണ്. പ്രായം കൊണ്ടും ഏറെ വ്യത്യാസം ഉണ്ടെങ്കിലും ഇവരുടെ വിവാഹത്തിന് അതൊന്നും എതിരായില്ല. സുധിയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് ആണ് സുധിയുടെ മകൻ രാഹുലിനെ സ്വന്തം കുഞ്ഞായി അംഗീകരിച്ചുകൊണ്ട് രേണു, സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്.

ALSO READ: ഡാഡിയായിട്ടല്ല ഞാൻ കൂടെ നടക്കുന്നത് മാനേജർ ആയിട്ടാണ്! ഞാനാണ് എല്ലാം നോക്കുന്നത്! മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ

സുധിയുടെ മരണശേഷം ആണ് സോഷ്യൽ മീഡിയയിൽ രേണു ആക്റ്റീവ് ആകുന്നത്. കുടുംബം പുലർത്താൻ വേണ്ടിയാണു താൻ അഭിനയത്തിലേക്ക് എത്തുന്നതെന്നും രേണു പറഞ്ഞിരുന്നു. ഇതിനകം നിരവധി ഷോർട് ഫിലിമുകളുടെയും മ്യൂസിക്കൽ വീഡിയോസിന്റെയും ഭാഗമാണ് രേണു.

Read Entire Article