15 July 2025, 11:35 AM IST

ഡൊമിനിക് മക്‌ലൂഗിൻ ഹാരി പോട്ടർ വേഷത്തിൽ, പ്രതീകാത്മക ചിത്രം | Photo: AP, AFP
ജെകെ റൗളിങ്ങിന്റെ നോവല്‍ പരമ്പരയെ ആധാരമാക്കി എച്ച്ബിഒ നിര്‍മിക്കുന്ന ഹാരി പോട്ടര്‍ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. 11-കാരനായ ഡൊമിനിക് മക് ലൂഗ്ലിന്‍ ആണ് ഹാരി പോര്‍ട്ടറായി എത്തുന്നത്. ഹാരി പോര്‍ട്ടര്‍ വേഷത്തിലുള്ള മക്‌ലൂഗിന്റെ ചിത്രങ്ങളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
വട്ടക്കണ്ണടയും ഹോഗ് വാര്‍ട്‌സ് സ്‌കൂള്‍ യൂണിഫോമും ധരിച്ച മക്‌ലൂഗിന്റെ ചിത്രമാണ് പുറത്തുവന്നത്. മറ്റ് പ്രധാനകഥാപാത്രങ്ങള്‍ സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ഹാഡ്‌ഫോഡ് ഷെയറിലെ വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോയിലാണ് സീരീസിന്റെ ചിത്രീകരണം. എട്ട് ഹാരി പോര്‍ട്ടര്‍ സിനിമകളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്.
സീരീസിന്റെ ആദ്യഭാഗം 2027-ല്‍ പുറത്തിറങ്ങും. സീരീസ് പൂര്‍ത്തിയാവാന്‍ പത്തുവര്‍ഷം സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റൗളിങ്ങിന്റെ നോവലിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുമെന്നാണ് എച്ച്ബിഒയുടെ അവകാശവാദം.
Content Highlights: HBO Harry Potter TV bid stars filming. First look images of Dominic Mclaughlin arsenic Harry Potter
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·