08 May 2025, 06:42 PM IST

‘കാട്ടാള’ന്റെ പുതിയ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാള’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പിക്കൈകൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. പെപ്പെ തന്റെ യഥാർത്ഥ പേരായ ആന്റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റർ പങ്ക് വയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം 'കാട്ടാളൻ' പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പിആർഒ: ആതിര ദിൽജിത്ത്
Content Highlights: Anthony Varghese Pepe's 'Kattalan': A High-Budget Venture from Cubes Entertainment
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·