Authored by: ഋതു നായർ|Samayam Malayalam•18 Jul 2025, 1:44 pm
ആനിയുടെ സംസാരം കേട്ടിരിക്കാൻ ആനീസ് കിച്ചൻ കാണുന്ന മലയാളികൾ ഉണ്ട്. ഒപ്പം അവരുടെ വെറൈറ്റി ഫുഡ് റെസിപ്പികളും
അനീസ് കിച്ചൺ മുകേഷ് (ഫോട്ടോസ്- Samayam Malayalam) കർക്കിടകം ഒന്ന് ആനീസ് കിച്ചണിന്റെ പുത്തൻ വീടും അടുക്കളയും അവിടെ തന്റെ ആദ്യ ഹീറോ വരുന്നതിന്റെ എല്ലാ സന്തോഷവും ആനിയുടെ വാക്കുകളിലും മുഖത്തും വ്യക്തം. എല്ലാം നിമിത്തം ആയി തോനുന്നു ആനി പറയുന്നു. കർക്കിടകം ഒന്ന് ആയതുകൊണ്ട് വേജ് ഫുഡ് ഉണ്ടാക്കിയതിലെ വിഷമംകൂടി ആനി പങ്കിട്ടു.
ALSO READ: എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ദാസാ! മകളുടെ സിനിമ എൻട്രി; സുചിത്ര പറയുന്നു
ഭക്ഷണത്തിന്റെ കാര്യത്തിൽ വലിയ നിർബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് മുകേഷ് പറയുന്നത്. നസീർ സാർ ആണ് അതിൽ എന്റെ മാതൃക. ഇത്രയും വലിയ ആക്ടർ കിട്ടുന്ന സാഹചര്യത്തിൽ ഒരു പരാതിയും ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് കണ്ടാണ് ഞാൻ ശീലിച്ചത്. നല്ല ശാപ്പാട് കിട്ടിയാൽ ഒരുപാട് കഴിക്കും അപ്പൊ കുറച്ചുകിട്ടിയാൽ കുറച്ചേ കഴിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വല്ലാത്തൊരു ഇൻസ്പിരേഷൻ ആയിരുന്നു തന്റെ ജീവിതത്തിൽ; മുകേഷിന്റെ ഈ മറുപടിയിലൂടെയാണ് എപ്പിസോഡിന്റെ തുടക്കം തന്നെ.ALSO READ: മീൻ കൊതിയനായ സി.ഐ മത്തായൂസ് ബേബി! ശരവേഗത്തിൽ കേസ് തെളിയിക്കും; സ്‌ക്രീനിൽ ആടിത്തകർത്ത് യദുകൃഷ്ണൻരാഷ്ട്രീയത്തിലേക്ക് എത്താൻ കാരണം കുടുംബം തന്നെയാണ്. കമ്മ്യൂണിസ്റ്റ് കുടുംബം ആണ് ഞങ്ങളുടേത്. അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ രാഷ്ട്രീയ രംഗത്തെ ഏറ്റവും വലിയ നേതാക്കൾ ആണ് എന്നോട് അത് പറയുന്നത്. ഒരുപക്ഷേ അച്ഛന് കിട്ടേണ്ടത് ആണ് എനിക്ക് വന്നു ചേർന്നത് എന്ന് തോന്നി. അങ്ങനെ ആണ് ഒരു തീരുമാനം എടുക്കുന്നത്. നിയമസഭയിൽ ഒന്നും ചെല്ലുന്നില്ല എന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ എല്ലാം മാറ്റിവച്ചുകൊണ്ട് ഞാൻ അവിടെ പോകാറുണ്ട്- അനീസ് കിച്ചണിൽ മുകേഷ് പറഞ്ഞു.





English (US) ·