ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന 'കാട്ടാള'നില്‍ നായികയാകാന്‍ രജിഷ വിജയന്‍

7 months ago 7

'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാട്ടാളനി'ല്‍ നായികയായെത്തുന്നത് രജിഷ വിജയന്‍. 'കാട്ടാള'ന്റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.

2016-ല്‍ 'അനാരുഗ കരിക്കിന്‍ വെള്ള'ത്തിലൂടെ എത്തി ശ്രദ്ധേയ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ രജിഷയ്ക്ക് ശക്തവും ശ്രദ്ധേയവുമായ നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ മലയാളത്തിലും മലയാളത്തിന് പുറത്തും അതിനുശേഷം ലഭിക്കുകയുണ്ടായി. 'കര്‍ണന്‍', 'ജയ് ഭീം', 'ജൂണ്‍' തുടങ്ങിയ പ്രേക്ഷക- നിരൂപകപ്രശംസ നേടിയ സിനിമകളുടെ ഭാഗമായ രജിഷയുടേതായി 'സര്‍ദാര്‍ 2', 'ബൈസണ്‍', 'കളങ്കാവല്‍' തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളാണ് ഇനി വരാനിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന അഭിനയ മികവില്‍ തെന്നിന്ത്യയിലെ തന്നെ മികവുറ്റ നായികമാരുടെ ഗണത്തിലാണ് രജിഷയുടെ സ്ഥാനം. കരിയറില്‍ തന്നെ ഏറെ ശ്രദ്ധ നേടാന്‍ പോകുന്ന കഥാപാത്രമാകും 'കാട്ടാളനി'ല്‍ രജിഷയുടേതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍നിന്നുള്ളവരും പാന്‍ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയതാരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതംചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: ദി കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോകപ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

ഇതര ഭാഷാചിത്രങ്ങള്‍ പോലെ മലയാള സിനിമകളെയും വേറൊരു തലത്തില്‍ എത്തിക്കാന്‍ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷന്‍ ക്വാളിറ്റിയും നല്‍കി 'മാര്‍ക്കോ' പോലെയോ അതിനേക്കാള്‍ ഉയരത്തിലോ ഇനിയും വിജയങ്ങള്‍ കൊയ്‌തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. പാന്‍ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയസംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കാട്ടാളനു'ണ്ട്. സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദിവെയാണ് ഡിഒപി. എം.ആര്‍. രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.

പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി. സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Rajisha Vijayan joins Antony Varghese's Pan-Indian enactment thriller 'Kattalan'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article